അമ്മ ചെണ്ടയായി മാറി!! പരസ്പരം കണക്കു തീർക്കാൻ ഉപയോഗിക്കുന്നു!! തല്ലും തലോടലുമായി ബാലചന്ദ്ര മേനോൻ!!

  • Posted By:
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയിലുടലെടുത്ത പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. അമ്മയുടെ വിവാദ വാർത്ത സമ്മേളനത്തെ വിമർശിച്ചും പിന്തുണച്ചും ബാലചന്ദ്രമേനോൻ സംസാരിക്കുന്നുണ്ട്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് അമ്മയെ വലിച്ചിഴയിക്കുന്നതിലുള്ള അതൃപ്തി ആദ്യകാല സെക്രട്ടറി കൂടിയായ അദ്ദേഹം മറച്ചുവച്ചില്ല.
സിനിമാക്കാർ സിനിമക്കാരാകണമെന്നും അമ്മയിലെ അംഗങ്ങൾ തമ്മിൽ ഊഷ്മള ബന്ധം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

അമ്മയെ കുറിച്ച് സംസാരിച്ചിട്ടില്ല

അമ്മയെ കുറിച്ച് സംസാരിച്ചിട്ടില്ല

താൻ സിനിമയിലെത്തിയിട്ട് നാൽപ്പത് വർഷമായെന്നും എന്നാൽ ഇതുവരെ അമ്മയെ കുറിച്ച് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അമ്മയിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം. അങ്ങനെ ചെയ്യാതിരുന്നത് അമ്മയെ കുറിച്ച് സംസാരിക്കാൻ ബാധ്യസ്ഥരായ ആൾക്കാർ ഉള്ളതുകൊണ്ടാണെന്നും ബാലചന്ദ്രമേനോൻ പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും മിണ്ടാതിരുന്നത്

മമ്മൂട്ടിയും മോഹൻലാലും മിണ്ടാതിരുന്നത്

വിവാദ വാർത്ത സമ്മേളനത്തിൽ മമ്മൂട്ടിയും മോഹൻലാലും മിണ്ടാതിരുന്നതിനെ ബാലചന്ദ്രമേനോൻ പിന്തുണച്ചു. ബോധമില്ലാത്ത് കൊണ്ടല്ല അവർ മിണ്ടാതിരുന്നതെന്നും എവിടെ എന്ത് പറയണമെന്ന് ആലോചിച്ചിട്ടാണ് അവർ മിണ്ടാതിരുന്നതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

അമ്മയിൽ പോകുന്നത്

അമ്മയിൽ പോകുന്നത്

താൻ അമ്മയിൽ പോകുന്നത് എല്ലാവരെയും കാണാൻ വേണ്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ സംബന്ധിച്ച് അമ്മ ഒരു കുടുംബം പോലെയാണെന്ന് അദ്ദേഹം പറയുന്നു. നിറഞ്ഞ വികാരമാണ് അമ്മയെന്നും അദ്ദേഹം.

അമ്മ വന്ന വഴി

അമ്മ വന്ന വഴി

അമ്മ എന്ന സംഘടന രൂപീകരിച്ചതിനെ കുറിച്ചും ബാലചന്ദ്രമേനോൻ പറയുന്നുണ്ട്. അമ്മ എന്ന സംഘടനയെ കുറിച്ച് ആലോചന നടക്കുമേപോൾ ഇപ്പേഴുള്ള ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മുരളിയും വേണു നാഗവള്ളിയും ചേർന്നാണ് സംഘടന രൂപീകരിച്ചതെന്നും ഇരുവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് സംഘടനയിൽ അംഗമായതെന്നും അദ്ദേഹം.

ഇപ്പോഴുള്ള പ്രശ്നം

ഇപ്പോഴുള്ള പ്രശ്നം

അമ്മ ചെണ്ടയായി മാറിയിരിക്കുകയാണെന്നും ഇപ്പോഴുള്ള പ്രശ്നം അതാണെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് അമ്മയെ വലിച്ചിഴയ്ക്കുകയാണെന്നും ഓരോരുത്തരും കണക്കു തീർക്കുന്നതിനായി അമ്മയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

നടിയുടേത് നിയമ പ്രശ്നം

നടിയുടേത് നിയമ പ്രശ്നം

നടി ആക്രമിക്കപ്പെട്ടതിനെ ആരും പിന്തുണയ്ക്കുന്നില്ലെന്നും അത് നിയമ പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. അതിന് ഉകത്തരവാദിത്വപ്പെട്ടവര്‌‍ഇവിടെ ഉണ്ടെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

ഗണേഷിനെ തള്ളി

ഗണേഷിനെ തള്ളി

ഗണേഷിന്‍റെ നിലപാടുതകളെ അദ്ദേഹം തള്ളി.അമ്മ അടച്ചുപൂട്ടണമെന്ന ഗണേഷിന്റെ നിലപാടിനെയാണ് അദ്ദേഹം വിമർശിക്കുന്നത്.വടവൃക്ഷമായി വളർന്ന അമ്മയെ അടച്ചു പൂട്ടണമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

വേണ്ടത് ഊഷ്മളത

വേണ്ടത് ഊഷ്മളത

ഒന്നിച്ചിനയിച്ചവർ തമ്മിൽ സംഘടനാപരമായ ചിന്ത വന്നാൽ വൃത്തികേടായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. അമ്മയിൽ ഊഷ്മളതയാണ് വേണ്ടതെന്നും പകരം രാഷ്ട്രീയപരമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സത്യം പുറത്തുവരും

സത്യം പുറത്തുവരും

സത്യം എത്രകുഴിച്ചിട്ടാലും പുറത്തുവരുമെന്നും കുറ്റകൃത്യവും നിയമവും വ്യക്തികളും അതിന്റേതായ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം. എല്ലാത്തിനെയും കൂട്ടിക്കലർത്തി നമ്മൾ വിധി കർത്താക്കളാകരുതെന്നും അദ്ദേഹം പറയുന്നു. എന്നും സത്യത്തിന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ പറയാതിരുന്നാല്‍

ഇപ്പോൾ പറയാതിരുന്നാല്‍

താനൊരു സ്ഥിരം പ്രതികരണ തൊഴിലാളിയല്ലെന്നും എന്നാൽ ഇപ്പോൾ പറയാതിരുന്നാൽ നപുംസകം ആയിപ്പോകുമെന്നും അദ്ദേഹം പറയുന്നു. സിനിമാക്കാർ പരസ്പരം കലഹിക്കുന്നതും ചാനലിൽ വന്നിരുന്ന് വിഴുപ്പലക്കുന്നതും ശരിയല്ലെന്നും അദ്ദേഹം.

കഴിവുള്ളവരേ നിലനിൽക്കൂ

കഴിവുള്ളവരേ നിലനിൽക്കൂ

കഴിവുളളവർ മാത്രമേ സിനിമയിൽ നിലനിൽക്കുകയുള്ളൂവെന്നും അതിൽ അസൂയയും സ്പർധയും ഉണ്ടാക്കി ഗ്രൂപ്പുണ്ടാക്കിയാൽ അതൊന്നും നിലനിൽക്കില്ലെന്നും അദ്ദേഹം പറയുന്നു. വിവാദങ്ങളിൽ നിന്ന് മാറി നിൽക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ‍‌‌‌‌

English summary
bala chandra menon about amma issue
Please Wait while comments are loading...