അമ്മയെ പ്രതിരോധത്തിലാക്കി വീണ്ടും കത്ത്!! മൗനം വെടിയണമത്രേ!! കത്തെഴുതിയത്...?

  • Posted By:
Subscribe to Oneindia Malayalam

ച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അമ്മയുടെ ഭാരവാഹികൾക്ക് കത്തെഴുതി ബാലചന്ദ്രമേനോൻ. ഭാരവാഹികൾ ഉടൻ വാർത്ത സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദമാക്കണമെന്ന് ബാലചന്ദ്രമേനോൻ കത്തിൽ ആവശ്യപ്പെടുന്നു. അടിയന്തര പൊതുയോഗം വിളിച്ച് അംഗങ്ങൾക്ക് മുന്നിൽ വ്യക്തത വരുത്തണണമെന്നും അദ്ദേഹം പറയുന്നു.

സ്ഥാപക മെമ്പർ എന്ന നിലയിലാണ് ബാലചന്ദ്രമേനോൻ കത്തെഴുതിയിരിക്കുന്നത്. അത്യന്തം വേദനയോടെയാണ് കത്തെഴുതുന്നതെന്ന് ബാലചന്ദ്രമേനോൻ പത്തിൽ പറഞ്ഞിരിക്കുന്നത്. വിശകലനത്തിനോ വിശദീകരണത്തിനോ മുതിരുന്നില്ലെന്നും പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് അമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നത് തന്റെ കടമയായതു കൊണ്ടാണ് കത്തെന്നും അദ്ദേഹം.

balachandra menon

അമ്മയെ ആർക്കും എന്തും പറയാമെന്ന മട്ടിൽ സംഗതികൾ പുരോഗമിക്കുമ്പോൾ ഭാരവാഹികൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ മിണ്ടാതിരിക്കുന്നത് മൗനം വിദ്വാന് ഭൂഷണം എന്ന നിലയിലായിരിക്കില്ല കരുതുന്നതെന്നും പകരം ആസനത്തിൽ ആല്‍ മുളച്ചാലും ഭൂഷണം എന്ന രീതിയിലെ കരുതുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

പൊതു സമൂഹത്തിൽ സിനിമയ്ക്ക് അകത്തും പുറത്തും പിറവിയടുക്കുന്ന അഭ്യൂഹങ്ങൾ അന്തസ്സായി നേരിട്ടേ പററുകയുള്ളൂവെന്നും ബാലചന്ദ്രമേനോൻ പറയുന്നു. പലരും പാടുപെട്ട് കെട്ടിപ്പൊക്കിയ കൂട്ടായ്മയാണ് അമ്മയെന്നും അഭിപ്രായങ്ങൾക്ക് അനുസരിച്ച് പിരിച്ചുവിടേണ്ടതില്ലെന്നും അദ്ദേഹം.

ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ ചെയ്തു എന്നു പറയപ്പെടുന്ന ഒരു ഹീന കൃത്യത്തിന്റെ പേരില്‍ അതിനുള്ള പരിഹാരം അമ്മയെ വിഴുപ്പലക്കുന്ന കല്ലാക്കുകയല്ല, തക്കതായ പരിഹാരം കണ്ടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. മറുപടിയും നടപടിയും പ്രതീക്ഷിച്ചാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

English summary
balachandra menon's letter to amma
Please Wait while comments are loading...