ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..

 • Written By:
Subscribe to Oneindia Malayalam
cmsvideo
  CPMനെതിരെ വൻ വെളിപ്പെടുത്തലുമായി ബിജു രമേശ് | Oneindia Malayalam

  തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തെ പിടിച്ചുലച്ച ബാർക്കോഴ കേസിൽ വിവാദ വെളിപ്പെടുത്തലുമായി ബിജുരമേശ്. പൂട്ടിയ ബാറുകൾ തുറക്കാൻ കെഎം മാണിയടക്കമുള്ളവർ കോഴ വാങ്ങിയെന്ന് പരാതി നൽകിയ ബിജു രമേശ് ഇത്തവണ സിപിഎം നേതാക്കൾക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. മനോരമ ന്യൂസ് ചാനലാണ് ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.

  ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

  കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നു നൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടാണ് ഉറപ്പുനൽകിയതെന്നും, എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവർ പാലം വലിച്ചെന്നും അദ്ദേഹം പറഞ്ഞു.

  സിപിഎമ്മിനോട്...

  സിപിഎമ്മിനോട്...

  ബാർക്കോഴ കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി കെഎം മാണി ഇടതുപക്ഷവുമായി അടക്കുന്നുവെന്ന സൂചനകൾ ശക്തമായിരിക്കെയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ പൂട്ടിയ ബാറുകൾ തുറക്കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തിരുന്നെന്നാണ് ബിജു രമേശിന്റെ പ്രധാന ആരോപണം.

   വിഎസിനെയും...

  വിഎസിനെയും...

  പൂട്ടിയ ബാറുകൾ തുറക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ നേരിട്ടാണ് ഉറപ്പുനൽകിയത്. ഇതുസംബന്ധിച്ച് വിഎസ് അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുമുന്നണിയും സിപിഎമ്മും പാലംവലിച്ചു.

  വഞ്ചിച്ചു...

  വഞ്ചിച്ചു...

  ബാർക്കോഴ കേസ് ഒഴിവാക്കി കെഎം മാണിയെ വെള്ളപൂശാനാണ് ഇപ്പോൾ എൽഡിഎഫ് ശ്രമിക്കുന്നതെന്നും ബിജു രമേശ് ആരോപിച്ചു. കെഎം മാണിയെ കേസിൽ നിന്നും ഒഴിവാക്കിയാൽ എൽഡിഎഫ് വഞ്ചിച്ചുവെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

  ജനങ്ങളെയും...

  ജനങ്ങളെയും...

  മാണിയെ ഒഴിവാക്കിയാൽ തന്നെ മാത്രമല്ല, അഴിമതി വിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം മനസിലാക്കണമെന്നും ബിജു രമേശ് പറഞ്ഞു. മാണിക്കെതിരെ കേസ് നടത്താൻ പ്രോത്സാഹിപ്പിച്ചവർ ഇപ്പോൾ മറുവശത്തുകൂടി മാണിയുമായി ധാരണയുണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

  കള്ളക്കളി...

  കള്ളക്കളി...

  തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാർക്കോഴ കേസ് അവസാനിപ്പിക്കാനുള്ള നീക്കം ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് ആരോപിച്ചു. ബാറുടമകൾക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ മാണിക്കെതിരെ തെളിവുകൾ നൽകാൻ അവർ തയ്യാറാകും.

   തയ്യാറായാൽ മതി...

  തയ്യാറായാൽ മതി...

  സിപിഎം നേതാക്കൾ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ സമീപിച്ചത് പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെയെന്നും, തെളിവുകളുമായി വരുന്നവർക്ക് സംരക്ഷണം നൽകാൻ സിപിഎം തയ്യാറായാൽ മതിയെന്നും ബിജു രമേശ് മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.

  പൂട്ടിയിട്ടു...

  പൂട്ടിയിട്ടു...

  നേരത്തെ ത്രീസ്റ്റാർ വരെയുള്ള ബാറുകൾ തുറക്കാൻ ഇടതുസർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ബിജു രമേശിന്റെ ബാറുകൾ തുറന്നിരുന്നില്ല. എല്ലാ ബാറുകളും തുറക്കാൻ അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തുറക്കാവുന്ന ബാറുകളടക്കം പൂട്ടിയിട്ടിരിക്കുകയാണ് വ്യവസായിയായ ബിജുരമേശ്.

  ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്ന് ക്ഷേത്രക്കുളത്തിൽ ചാടി! പോലീസ് കുളത്തിലിറങ്ങി പൊക്കി...

  English summary
  bar bribery case; biju ramesh's allegation against cpim.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്