കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍കോഴ കേസില്‍ വിജിലന്‍സ് എസ്പിക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്... സുകേശനെ കുടുക്കിയത് ആര്..

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുടുക്കിയ ഉദ്യോഗസ്ഥനായിരുന്നു വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സുകേശന്‍ കേസ്വന്വേഷണവുമായി മുന്നോട്ട് പോയപ്പോള്‍ മാണി ശരിക്കും കെണിയിലായി. എന്നാല്‍ എസ്പി പരാതിക്കാരനായ ബാര്‍ മുതാളി ബിജുരമേശിനൊപ്പം ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിച്ചെന്ന് മാണി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ആരോപണമുയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ സുകേശനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ സുകേശന് ബാര്‍കോഴ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജ നല്‍കിയ റിപ്പോര്‍ട്ട്. ക്ലീന് ചിറ്റാണ് എസ്പിക്ക് ക്രൈംബ്രാഞ്ച് നല്‍കിയത്. കുറ്റമൊന്നും ചെയ്തില്ലെങ്കില്‍ പിന്നെങ്ങനെ സുകേശനെതിരെ കേസെടുക്കേണ്ടി വന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

മദനിയെ വിമാനത്താവളത്തില്‍ തടഞ്ഞതെന്തിന്...?മദനിയെ വിമാനത്താവളത്തില്‍ തടഞ്ഞതെന്തിന്...?

R Sukesan KM Mani

ബാര്‍കോഴ കേസില്‍ മാണിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുകേശന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതോടെ മാണി സുകേശനെതിരെ തിരിഞ്ഞു. സുകേശനെതിരെ നടപടിയെടുക്കണമെന്നും ഗൂഢാലോചന നടത്തണമെന്നും ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മാണിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്ന് ഘടകക്ഷികള്‍ ആരോപണവുമായി രംഗത്ത് വന്നപ്പോഴാണ് സുകേശനെതിരെ അന്വേണം വരുന്നത്. ഇത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ അറിവോടെയാണെന്നാണ് വിവരം.

മാണിയെ തൃപ്തിപ്പെടുത്താന്‍ എസ്പി ആര്‍ സുകേശനെ ബലിയാടാക്കുകയായിരുന്നവത്രേ. ബാര്‍കോഴ കേസില്‍ മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചെന്നായിരുന്നു പ്രധാന ആരോപണം. ബിജു രമേശ് ഇത് ബാറുടമകളുടെ യോഗത്തില്‍ പറയുന്ന ശബ്ദ രേഖ പുറത്ത് വന്നിരുന്നു. എന്നാല്‍ ശബ്ദരേഖയില്‍ സുകേശനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലില്ലെന്നാണ്
റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് തലപ്പത്ത് നിന്ന് പുകച്ച് ചാടിച്ച ജേക്കബ് തോമസാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍. മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് തയ്യാറെടുക്കുന്നു എന്ന് വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തില്‍ സുകേശന് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ സര്‍ക്കാര്‍ കെഎം മാണിക്ക് ശക്തമായ മുന്നറിയിപ്പുകൂടി നല്‍കുകയാണെന്ന് വേണം കരുതാന്‍.

English summary
Bar Bribery case, Crime Branch gave clean chit for Vigilance SP R Sukeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X