കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഭാര്യയുടെ കൊല: ബിജുവിന് ജീവപര്യന്തം

  • By Aswathi
Google Oneindia Malayalam News

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട മുഖ്യപ്രതി ബിജുരാധാകൃഷ്ണന് ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയും ബിജുവിന്റെ അമ്മയുമായ രാജാളിനെ മൂന്നു വര്‍ഷം തടവിനും വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോനാണ് ശിക്ഷ വിധിത്. പ്രതികള്‍ 2,10,000 രൂപയും പിഴയടയ്ക്കണം.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവം, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡനക്കുറ്റം രണ്ടാ പ്രതി രാജമ്മാളിനെതിരെയും ചുമത്തി. സരിത എസ് നായരെ വിവാഹം കഴിക്കാനും രശ്മിയുടെ വീട്ടില്‍ നിന്ന് സ്ത്രീധനം ലഭിക്കാത്തതുമാണ് കൊലയ്ക്ക് കാരണം. ഇതേ തുടര്‍ന്ന് ബലമായി മദ്യം നല്‍കി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയാണെന്നാണ് കേസ്.

Reshmi murder case

2006 ഫെബ്രുവരി മൂന്നിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം തിരുമുല്ലവാരം ശ്രീലതിയില്‍ പരമേശ്വരന്‍പിള്ള-ശാരദാദേവി ദമ്പതികളുടെ മകള്‍ രശ്മിയാണ് ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകനാണ് സംഭവത്തിന് ഏക സാക്ഷി. അമ്മയെ അയാള്‍ തലയ്ക്കടിച്ചു വീഴ്ത്തി നീലനിറത്തിലുള്ള ദ്രാവകം ബലമായി കുടിപ്പിച്ചു എന്ന് മകന്‍ മൊഴിനല്‍കയിരുന്നു. രശ്മിയെ കൊന്നപോലെ ബിജു തന്നെയും കൊല്ലുമെന്ന സരിതയുടെ മൊഴിയും നിര്‍ണായക തെളിവായി.

ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് 2008ല്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. 2012ല്‍ ഡിവൈഎസ്പി സിജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ സത്യം വെളിച്ചത്ത് വന്നത്.

English summary
Biju Radhakrishnan, found guilty in the Reshmi murder case, Friday requested the court to exempt him from punishment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X