• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിന്ദുവിനും ഓട്ടിസം ബാധിച്ച മകൾക്കും സഹായപ്രവാഹം.. പിന്നാലെ ഞരമ്പ് രോഗിയുടെ നഗ്നതാ പ്രദർശനവും!

 • By Desk
cmsvideo
  ബിന്ദുവിന് പ്രവാസിയിൽ നിന്നും നേരിടേണ്ടി വന്നത് | Oneindia Malayalam

  തൃശൂര്‍: ഓട്ടിസം ബാധിച്ച ഒരു മകളുടേയും അവളെ വീട്ടിനകത്ത് കെട്ടിയിട്ട് ജോലിക്ക് പോവേണ്ടി വരുന്ന അമ്മയുടേയും ജീവിതം കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബിന്ദുവിന്റെയും മകള്‍ ശ്രീലക്ഷ്മിയുടേയും ദുരവസ്ഥ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് നിരവധി സഹായങ്ങളും ഒഴുകിയെത്തി.

  കേരളത്തിന് അകത്ത് നിന്നും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ അടുത്ത് നിന്നും സഹായം ഒഴുകി. അതിനിടെയാണ് തികച്ചും അറപ്പുളവാക്കുന്ന ഒരു അനുഭവം ഈ അമ്മയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

  ദുരിതത്തിൽ അമ്മയും മക്കളും

  ദുരിതത്തിൽ അമ്മയും മക്കളും

  കഴിഞ്ഞ ദിവസമാണ് ബിന്ദുവിന്റെയും മകളുടേയും വീഡിയോ സഹിതമുള്ള ദുരന്ത ജീവിതം ഫേസ്ബുക്കിലൂടെ പുറത്ത് വന്നത്. ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയാണ് ശ്രീലക്ഷ്മി. അവള്‍ക്ക് പലപ്പോഴും അമ്മയെ തന്നെ തിരിച്ചറിയാന്‍ സാധിക്കാറില്ല. ഇടയ്ക്കിടെ അക്രമാസക്തയാവുകയും കണ്ണ് തെറ്റിയാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്യും ഈ കുഞ്ഞ്.

  മകളെ കെട്ടിയിട്ട് അമ്മ

  മകളെ കെട്ടിയിട്ട് അമ്മ

  അതോടെ നിവൃത്തി ഇല്ലാതെയാണ് ബിന്ദു മകളെ കെട്ടിയിടാന്‍ തുടങ്ങിയത്. ബിന്ദുവിന് ജോലിക്ക് പോകണമെങ്കില്‍ മകളെ കെട്ടിയിടുകയല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ബിന്ദുവിന് ശ്രീലക്ഷ്മിയെ കൂടാതെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകള്‍ കൂടിയുണ്ട്.

  സ്ഥിര വരുമാനമില്ല

  സ്ഥിര വരുമാനമില്ല

  അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കലാണ് ബിന്ദുവിന്റെ ജോലി. അതാകട്ടെ ഒരു സ്ഥിരവരുമാനമല്ല താനും. വീട്ടുവാടകയും ജീവിതച്ചെലവും കിട്ടുന്ന വരുമാനത്തേയും ഒന്നിച്ച് കൊണ്ടുപോകാനാവാതെ പെടാപ്പാട് പെടുന്നതിനിടെയാണ് ബിന്ദുവിന്റെയും മക്കളുടേയും ജീവിതം സോഷ്യല്‍ മീഡിയ വഴി പുറത്ത് അറിയുന്നത്.

  സഹായവുമായി നിരവധി പേർ

  സഹായവുമായി നിരവധി പേർ

  ഇതോടെ നാട്ടിലും വിദേശത്തുമുള്ള മലയാളികള്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നു. സഹായം തേടിയുള്ള വീഡിയോയില്‍ ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടായിരുന്നു. ഇതുപയോഗിച്ച് ബിന്ദുവിന് നേര്‍ക്ക് നഗ്നതാ പ്രദര്‍ശനം നടത്തിയിരിക്കുകയാണ് ഒരു പ്രവാസി മലയാളി എന്നാണ് ആരോപണം. ബിന്ദു ആ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും.

  ഫോണിൽ നഗ്നതാ പ്രദർശനം

  ഫോണിൽ നഗ്നതാ പ്രദർശനം

  ബിന്ദുവിനും മക്കള്‍ക്കും സഹായം നല്‍കാം എന്ന വാഗ്ദാനത്തോടെയാണ് ഇയാള്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഓട്ടിസം ബാധിച്ച കുട്ടിയെ നേരിട്ട് കാണണമെന്നും വീഡിയോ കോളില്‍ വരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീഡിയോ കോള്‍ ചെയ്തപ്പോഴാണ് ഇയാള്‍ നീചമായി പെരുമാറിയത്. ഫോണെടുത്ത മകളുടെ മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

   അശ്ലീല മെസ്സേജുകള്‍

  അശ്ലീല മെസ്സേജുകള്‍

  ഇതോടെ ബിന്ദു കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സ്ആപ്പില്‍ ഇയാള്‍ നിരവധി അശ്ലീല മെസ്സേജുകള്‍ അയച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എത്ര പണം വെണമെങ്കിലും തരാമെന്നും കണ്ടാല്‍ മതിയെന്നുമടക്കമുള്ള വൃത്തികെട്ട തരത്തിലുള്ള മെസ്സേജുകളാണ് ഇയാള്‍ വാട്‌സ്ആപ്പില്‍ അയച്ചിരിക്കുന്നത്.

  പോലീസിന് പരാതി

  പോലീസിന് പരാതി

  ഇതോടെയാണ് ബിന്ദു ഇയാളുടെ കോള്‍ വന്ന നമ്പര്‍ സഹിതം സോഷ്യല്‍ മീഡിയ വഴി തനിക്കുണ്ടായ ദുരനുഭവം പുറത്ത് വിട്ടത്. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയ ഈ നമ്പര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. അതിനിടെ ഇത്രയും വൃത്തികെട്ട രീതിയില്‍ പെരുമാറിയതിന് ബിന്ദു ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

  വീഡിയോ

  വീഡിയോ കാണാം

  lok-sabha-home

  English summary
  Bindu Pradeep of Kodungallur had bad experience in whatsapp

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more