വേങ്ങരയിലെ ദയനീയ വോട്ടുകുറയല്‍... എല്ലാത്തിനും കാരണം നേതൃത്വമെന്ന്; ജനരക്ഷായാത്രയ്ക്കും...

Subscribe to Oneindia Malayalam

ആലപ്പുഴ: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കും വിധത്തിലായിരുന്നു വോട്ടുകള്‍ കുറഞ്ഞത്.

കോഴിക്കോട് കോഴികൾക്ക്!!! മോഹൻ ഭഗവത്തിനെ അറഞ്ചം പുറഞ്ചം ട്രോളി പൊങ്കാല... വീണ്ടും ആർഎസ്എസ് ദുരന്തം!

വേങ്ങരയിലെ മോശം പ്രകടനത്തിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്തിന് നേര്‍ക്കാണ് കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. നേൃത്വത്തിന്റെ വീഴ്ചയാണ് അത്തരം ഒരു പരാജയത്തിന് കാരണം എന്നാണ് ആക്ഷേപം.

BJP

ഇതിനെല്ലാം കാരണമായി മറ്റൊന്ന് കൂടി പറയുന്നുണ്ട്. ജനരക്ഷായാത്ര ആണ് അത്. തിരഞ്ഞെടുപ്പ് സമയത്ത് ജനരക്ഷായാത്ര നടത്തിയത് തിരിച്ചടിയായി എന്നാണ് വിമര്‍ശനം. ജനരക്ഷായാത്രയില്‍ ശ്രദ്ധ ചെലുത്തിയതിനാലാണ് വേങ്ങരയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയാതെ പോയത് എന്നാണ് ആക്ഷേപം.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

മെഡിക്കല്‍ കോഴ വിവാദവും ബിജെപി കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായിട്ടുണ്ട്. കോഴ വിവാദത്തെ തുടര്‍ന്ന് വിവി രാജേഷിനേയും ജോര്‍ജ്ജ് കുര്യനേയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇവരുടെ ഒഴിവുകള്‍ നികത്താനും യോഗത്തില്‍ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. സിപിഎമ്മിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണപരിപാടികള്‍ തുടരാനും കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

English summary
BJP Core Committee: Criticism against state leadership on Vengara By Election result.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്