'കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ'! മെട്രോ തൂണിൽ വീണ്ടും ബിജെപി ഫ്ലക്സ്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്ര ബാക്കിനിൽക്കേ കൊച്ചി മെട്രോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നു. ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോമാൻ ഇ ശ്രീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ചർച്ചാവിഷയമായിരിക്കുന്നത്.

യൂസഫലിക്ക് മുന്നിൽ സർക്കാരിന് മുട്ടിടിച്ചു!കോഴിക്കോട് ലുലുമാൾ വരുന്നത് സർക്കാർ ഭൂമിയിൽ!

ബസിൽ കയറിയാൽ താഴോട്ട് വീഴും! കൊല്ലത്തെ 'പറക്കും തളിക' മോട്ടോർ വാഹനവകുപ്പ് പിടികൂടി...

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുന്നോടിയായി ബിജെപിയാണ് മെട്രോ തൂണുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ആലുവയിലെ മെട്രോയുടെ വിളക്ക് തൂണുകളിലാണ് ബിജെപി പ്രാദേശിക ഘടകം പ്രധാനമന്ത്രിയുടെയും ബിജെപിയുടെ സംസ്ഥാന-പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളടങ്ങിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

kochimetrobjp

കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ എന്നാണ് ബോർഡിലെ വാചകം. കൊച്ചി കണക്ട് എന്ന ഫേസ്ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തതോടെ മെട്രോയുടെ ക്രഡിറ്റ് സ്വന്തമാക്കാനുള്ള ബിജെപിയുടെ വിലകുറഞ്ഞ നീക്കത്തെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ചും ബിജെപി മെട്രോ തൂണുകളിൽ ഒട്ടേറെ ഫ്ലക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ചിരുന്നു. കൊടികളും ബോർഡുകളും എടുത്ത് മാറ്റണമെന്ന് കൊച്ചി മെട്രോ അധികൃതർ കർശന നിർദേശം നൽകിയിട്ടും അമിത് ഷാ മടങ്ങിയതിന് ശേഷം മാത്രമാണ് പാർട്ടി പ്രവർത്തകർ അവയെല്ലാം നീക്കം ചെയ്തത്.

വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മെട്രോമാൻ!അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഇ ശ്രീധരൻ കൊച്ചി മെട്രോയിൽ

ഈ സംഭവത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചുള്ള ബോർഡുകൾ വീണ്ടും മെട്രോ തൂണുകളിൽ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, മെട്രോ തൂണുകളിൽ ബിജെപി ഫ്ലക്സ് വച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, അങ്ങനെയുണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നുമാണ് കെഎംആർഎൽ അധികൃതർ അറിയിച്ചത്.

English summary
bjp flex board controversy about kochi metro inauguration.
Please Wait while comments are loading...