കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകളിലെ കറുത്ത സ്റ്റിക്കറിന് പിന്നിൽ സിസിടിവി കച്ചവടക്കാരോ? സ്റ്റിക്കർ പതിവെന്ന് ഗ്ലാസ് വ്യാപാരികൾ

കോട്ടയം ജില്ലയിലെ വൈക്കം, തലയോലപ്പറമ്പ് മേഖലകളിലെ വീടുകളിലാണ് കറുത്ത സ്റ്റിക്കറുകൾ ആദ്യം കണ്ടത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വീടുകളിൽ ദുരൂഹ സാഹചര്യത്തിൽ സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയതാണ് ഇപ്പോഴത്തെ സംസാരവിഷയം. കറുത്ത സ്റ്റിക്കറുകൾക്ക് പിന്നിൽ മോഷ്ടാക്കളാണെന്നും, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്നുമുള്ള സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

പരാതി മാധ്യമങ്ങൾക്ക് നൽകിയത് യെച്ചൂരി! തിങ്കളാഴ്ച അവസാന ദിവസമെന്ന് അഭിഭാഷകൻ; ബിനോയ് ദുബായിൽ...പരാതി മാധ്യമങ്ങൾക്ക് നൽകിയത് യെച്ചൂരി! തിങ്കളാഴ്ച അവസാന ദിവസമെന്ന് അഭിഭാഷകൻ; ബിനോയ് ദുബായിൽ...

കോട്ടയം ജില്ലയിലെ വൈക്കം, തലയോലപ്പറമ്പ് മേഖലകളിലെ വീടുകളിലാണ് കറുത്ത സ്റ്റിക്കറുകൾ ആദ്യം കണ്ടത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം കൊച്ചി, തൃപ്പുണിത്തുറയിലും കഴിഞ്ഞദിവസം കാസർകോടും സമാന സാഹചര്യത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തി. എന്നാൽ ഈ സ്റ്റിക്കറുകൾക്ക് പിന്നിൽ ആരാണെന്ന സംശയം ഇതുവരെ തീർന്നിട്ടില്ല.

സ്റ്റിക്കർ...

സ്റ്റിക്കർ...

കാസർകോട് മേഖലയിലെ വീടുകളിലാണ് കഴിഞ്ഞദിവസം സ്റ്റിക്കറുകൾ കണ്ടെത്തിയത്. ആളില്ലാത്തതും, സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിലെയും ജനൽച്ചില്ലുകളിലാണ് സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത്. സ്റ്റിക്കർ പതിക്കുന്നതിന് പിന്നിൽ മോഷ്ടാക്കളാകുമെന്നാണ് നാട്ടുകാരം കരുതിയത്.

സിസിടിവി...

സിസിടിവി...

എന്നാൽ കാസർകോട്ടെ സ്റ്റിക്കറുകൾക്ക് പിന്നിൽ സിസിടിവി കച്ചവടക്കാരാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു സിസിടിവി വ്യാപാരിയാണത്രേ കാസർകോട്ടെ സിസിടിവി പ്രചരണം കൊഴുപ്പിക്കുന്നതെന്നും ചിലർ പറയുന്നു.

സംശയത്തിന് കാരണം...

സംശയത്തിന് കാരണം...

സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവി ക്യാമറകളുടെ പരസ്യവും പ്രചരിച്ചതാണ് ഇത്തരമൊരു സംശയത്തിന് കാരണം. വീടുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയുള്ള പരസ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചിരുന്നത്.

കച്ചവടം പൊലിപ്പിക്കാൻ...

കച്ചവടം പൊലിപ്പിക്കാൻ...

ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാനും സിസിടിവി വിൽപ്പന പൊടിപൊടിക്കാനുമാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സംശയമുണ്ട്. അതേസമയം, കൊച്ചിയിൽ സ്റ്റിക്കർ പതിച്ചവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

ചില്ലുകളിൽ...

ചില്ലുകളിൽ...

അതിനിടെ, ജനൽ ചില്ലിലെ കറുത്ത സ്റ്റിക്കറുകൾ സാധരണ സംഭവമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ജനൽപാളികളിൽ ഉപയോഗിക്കുന്ന ചില്ലുകളിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ ഉണ്ടാകാറുണ്ട്. ഏത് ഗ്ലാസ് കടയിൽ പോയി നോക്കിയാലും ഇങ്ങനെയുള്ള സ്റ്റിക്കറുകൾ കാണാം.

ശ്രദ്ധിക്കാറില്ല...

ശ്രദ്ധിക്കാറില്ല...

ഗ്ലാസ് വ്യാപാരികളാരും ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്യാറില്ല. പിന്നീട് വീട്ടുടമസ്ഥരോ ജനാലയിൽ ഉറപ്പിക്കുന്ന ജോലിക്കാരോ ഇത് ശ്രദ്ധിക്കുകയുമില്ല. പിന്നീട് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമ്പോഴാണ് സ്റ്റിക്കറുകൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപക്ഷേ മിക്ക വീടുകളിലെയും ജനൽ ചില്ലുകളിൽ ഇത്തരം ചെറിയ സ്റ്റിക്കറുകൾ കണ്ടേക്കുമെന്നും ഗ്ലാസ് വ്യാപാരികൾ പറഞ്ഞു. ഗ്ലാസ് വ്യാപാരികൾക്കിടയിൽ അന്വേഷണം നടത്തി മനോരമ ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ആശങ്ക വേണ്ടെന്ന്...

ആശങ്ക വേണ്ടെന്ന്...

അതേസമയം, വീടുകളുടെ ജനൽച്ചില്ലുകളിൽ കറുത്ത സ്റ്റിക്കറുകൾ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതകളില്ലെന്നും വേണമെങ്കിൽ സ്റ്റിക്കറുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 അന്വേഷണം നടത്തി...

അന്വേഷണം നടത്തി...

സ്റ്റിക്കറുകൾക്ക് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണ്. ദയവ് ചെയ്ത് ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണം. കഴിഞ്ഞവർഷം സമാന സംഭവമുണ്ടായപ്പോൾ പോലീസ് അന്വേഷണം നടത്തി ആശങ്കപ്പെടാനില്ലെന്ന് കണ്ടെത്തിയതാണെന്നും ഡിജിപി അറിയിച്ചു.

അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...അറ്റ്ലസ് രാമചന്ദ്രൻ പുറത്തേക്ക്! വഴിയൊരുക്കി കുമ്മനം, ബിജെപിയും കേന്ദ്ര സർക്കാരും ഇടപെടുന്നു...

മലപ്പുറത്തെ ഷഫ്നയുടെ കബറടക്കിയ മൃതദേഹം പുറത്തെടുക്കും! ഉടൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം...മലപ്പുറത്തെ ഷഫ്നയുടെ കബറടക്കിയ മൃതദേഹം പുറത്തെടുക്കും! ഉടൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം...

English summary
black sticker fear in kerala; some doubts by people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X