തസ്‌ക്കര വീരന്‍ ബണ്ടിചോര്‍ പത്ത് വര്‍ഷം അഴിയെണ്ണും..!! പഠിച്ച കള്ളനെന്ന് കോടതിയും..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഹൈടെക് കള്ളന്‍ ബണ്ടി ചോറിന് പത്തുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ദേവീന്ദര്‍ സിംഗ് എന്ന ബണ്ടി ചോറിന് ശിക്ഷ വിധിച്ചത്. മുട്ടടയിലെ മോഷണക്കേസിലാണ് ശിക്ഷ.മുട്ടടയിലെ വേണുഗോപാല്‍ നായരുടെ വീട്ടില്‍ നിന്നും കാറും മൊബൈല്‍ ഫോണും ഉള്‍പ്പെടെ 29 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസിലാണ് ബണ്ടിചോറിന് പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ബണ്ടി ചോര്‍ സ്ഥിരം മോഷ്ടാവാണെന്ന് കോടതി നിരീക്ഷിച്ചു.

chor

കുറ്റം ചെയ്തതായി ബണ്ടി ചോര്‍ കോടതിക്ക് മുന്നില്‍ സമ്മതിച്ചിരുന്നു. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. നാലു വര്‍ഷമായി ബണ്ടി ചോര്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്. രാജ്യാന്തര കുറ്റവാളിയായ ബണ്ടിചോര്‍ പിടികിട്ടാപ്പുള്ളിയും മുന്നൂറോളം കേസുകളില്‍ പ്രതിയുമാണ്. ചെന്നൈ, ബെംഗളൂരു, ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.
English summary
Hitech robber Bunty Chor sentenced for ten years imprisonment
Please Wait while comments are loading...