കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സി ദിവാകാരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. നടപടിയ്ക്ക് ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തെത്തുടര്‍ന്നാണ് സി ദിവാകരനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കി.

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. കമ്മിറ്റിയില്‍ നിന്ന് വിട്ട് നിന്നതിനിടോ ദിവാകരനോട് നേതൃത്വം കത്തും ആവശ്യപ്പെട്ടിരുന്നു. നടപടി ചര്‍ച്ച ചെയ്യുമ്പോള്‍ ആരോപണ വിധേയന്റെ നിലപാടും അറിയേണ്ടതുണ്ടെന്നും അതിനാലാണ് കത്ത് ആവശ്യപ്പെട്ടതെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.

C Divakaran

കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിഎഐ ബിഷപ്പിനെ കണ്ടത് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണെന്ന് സി ദിവാകരന്‍ വിശദീകരിയ്ക്കുന്നു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്നുണ്ടായ വിവദങ്ങളാണ് സി ദിവാകരനെ എസ്‌കിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുന്നതിന് ഇടയാക്കിയത്. മുന്‍പ് വെഞ്ഞാറമൂട് ശശിയെ ജില്ലാസെക്രട്ടറി സ്ഥാന്ത്ത് നിന്നും പുറത്താക്കിയിരുന്നു.

English summary
C Divakaran expelled from CPI National Executive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X