പീഡനത്തിന് ഇരയായി 14കാരി മരിച്ചു!! ഒത്താശ ചെയ്ത യുവതിയുടെ വീടിന് തീയിട്ടു!!പിന്നെ നടന്നത്....

  • By: Sooraj
Subscribe to Oneindia Malayalam

ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ച കേസിലെ പ്രതിയായ യുവതിയുടെ വീടിന് അജ്ഞാതര്‍ തീയിട്ടു. മൈനാഗപ്പള്ളി ഇടവനശേരിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഈ കേസിലെ ഒന്നാം പ്രതിയായ മൈനാഗപ്പള്ളി ഇടവനശ്ശേരി വല്യത്ത് പടിഞ്ഞാറ്റതില്‍ റംസീനയുടെ വീടിനാണ് അജ്ഞാതര്‍ തീവച്ചത്. ഇവിടെയുള്ള വീട്ടുപകരണങ്ങളും ജനാലകളും കതകും കത്തിനശിച്ചിട്ടുണ്ട്. വീടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീവിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ദിലീപ് ആ സത്യം കോടതിയെ അറിയിച്ചു!! ആരാധകര്‍ കേട്ടോ ? റിമാന്‍ഡ് കാലാവധി നീട്ടി....

ഒന്നാം പ്രതി

ഒന്നാം പ്രതി

പീഡനത്തിന് ഇരയായി 14 കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതിയാണ് റംസീന. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മനോവിഷമത്തെ തുടര്‍ന്നു ഏപ്രില്‍ നാലിനു ജീവനൊടുക്കിയിരുന്നു.

പലര്‍ക്കും കാഴ്ചവച്ചു

പലര്‍ക്കും കാഴ്ചവച്ചു

ഏര്‍വാടിയിലെ പള്ളിയിലേക്കെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 14 കാരിയെ റംസീന കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നു ലോഡ്ജിലെത്തിച്ച് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കകുയായിരുന്നു.

സഹോദരിയും പീഡിപ്പിക്കപ്പെട്ടു

സഹോദരിയും പീഡിപ്പിക്കപ്പെട്ടു

14 കാരിയുടെ സഹോദരിയായ 19 കാരിയും നേരത്തെ പീഡനത്തിന് ഇരയായിരുന്നു. ഈ സംഭവത്തിലും റംസീന തന്നെയാണ് പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്തത്. 19 കാരി ഇപ്പോള്‍ മഹിളാമന്ദിരത്തിലാണുള്ളത്.

14 പ്രതികള്‍

14 പ്രതികള്‍

സഹോദരിമാര്‍ പീഡനത്തിന് ഇരയായ കേസില്‍ 14 പ്രതികളാണ് ആകെയുള്ളത്. പെണ്‍കുട്ടികളുടെ ഒരു ബന്ധുവും പ്രതിപ്പിട്ടികയിലുണ്ട്. രണ്ടു കേസുകളിലും ഒന്നാം പ്രതി റംസീനയാണ്.

ജാമ്യം നല്‍കി

ജാമ്യം നല്‍കി

കേസില്‍ റംസീനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ഇവര്‍ കഴിഞ്ഞ ദിവസമാണ് ഇടവനശേരിയിലെ വീട്ടിലെത്തിയത്. ഇതറിഞ്ഞ ശേഷം ഇരുനൂറിലധികം ആളുകള്‍ പ്രതിഷേധവുമായി ഇവരുടെ വീട്ടിലെത്തിയിരുന്നു.

താമസിപ്പിക്കില്ലെന്ന് നാട്ടുകാര്‍

താമസിപ്പിക്കില്ലെന്ന് നാട്ടുകാര്‍

നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് റംസീനയുടെ വീട്ടിലെത്തി അറിയിച്ചത്. ഇവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ ഭീഷണി മുഴക്കി. പിന്നീട് പോലീസെത്തി നാട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു.

പരാതിയില്‍ ദുരൂഹത

പരാതിയില്‍ ദുരൂഹത

റംസീനയുടെ ഭര്‍ത്താവ് മുജീബാണ് പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് വീട്ടിലെത്തിയപ്പോഴാണ് തീപിടിച്ച വിവരം അറിഞ്ഞതെന്നാണ് അയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ രാത്രി പത്തരയ്ക്കു ശേഷമാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. ഇത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.

English summary
Rape case convict house burned in trivandrum.
Please Wait while comments are loading...