നിഷേധിക്കപ്പെട്ട നീതി ചിത്രക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി; നന്ദി പറഞ്ഞ് പിയു ചിത്ര...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിഷേധിക്കപ്പെട്ട നീതി കായികതാരം പിയു ചിത്രക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക മീറ്റിൽ ചിത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി. ചിത്രക്ക് സർക്കാരിന്റെയും ജനങ്ങളുടെയും പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈക്കോടതി വിധിയിൽ നന്ദി പറഞ്ഞ് പിയു ചിത്ര.

അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല, കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുല്ല, നന്ദിയുണ്ട്, കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. ചിത്ര പറഞ്ഞു. മകള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ചിത്രയുടെ പിതാവും പറഞ്ഞു. നേരത്തെ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

Pinarayi Vijayan

അത്‌ലറ്റിക് ഫെഡറേഷനാണ് പിയു ചിത്രയെ ഉള്‍പ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സെലക്ഷന്‍ കമ്മിറ്റിക്ക് കോടതിയില്‍ നിന്ന രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്. യോഗ്യതയില്ലാത്തവര്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ചിത്രയെപ്പോലുള്ളവര്‍ പുറത്തു നില്‍ക്കേണ്ടിവരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

അത്‌ലറ്റിക് ഫെഡറേഷന്‍ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്നും ചിത്ര ടീമില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും കോടതി പറഞ്ഞു.മത്സരാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ലായിരുന്നുവെന്ന് കോടതി വിലയിരുത്തി. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറിയേയും കോടതി വിമര്‍ശിച്ചു.

English summary
Chief Minister Pinarayi Vijayan support PU Chithra
Please Wait while comments are loading...