കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമൊരു ശിശുദിനം കൂടി; പ്രിയപ്പെട്ട ചാച്ചാജിയെ ഓര്‍ക്കാം, ആശംസകള്‍ കൈമാറാം

Google Oneindia Malayalam News

നംവംബര്‍ 20ന് ആണ് ആഗോളതലത്തില്‍ ശിശുദിനം ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയില്‍ നംവബര്‍ 14ന് ആണ്. ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ പതിനാല് ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദര്‍ഭങ്ങള്‍ കഥകള്‍ പോലെ പ്രചരിച്ചിരുന്നു.

1

തീപാറും പോരാട്ടത്തിന് കോണ്‍ഗ്രസ്; അടുത്ത 15 ദിവസം നിര്‍ണായകം, 25 സമ്മേളനം, 125 റാലികള്‍തീപാറും പോരാട്ടത്തിന് കോണ്‍ഗ്രസ്; അടുത്ത 15 ദിവസം നിര്‍ണായകം, 25 സമ്മേളനം, 125 റാലികള്‍

കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. നെഹ്രു കുട്ടികള്‍ക്കിടയില്‍ ചാച്ചാ നെഹ്രു എന്നാണ് അറിയപ്പെട്ടത്. ഈ ദിനത്തില്‍ ഇന്ത്യയിലുടനീളം വിവിധ പരിപാടികലാണ് സംഘടിപ്പിക്കുന്നത്. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.

2

അമ്മയുടെ കാഴ്ച, വെള്ളംകയറാത്ത വീട്; കടമ്പകള്‍ക്ക് മുന്‍പില്‍ പഠനം നിര്‍ത്തി 19കാരി തട്ടുകടയില്‍

ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 - ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു. ശിശുദിനം ആഘോഷിക്കുന്നതിനായി സ്‌കൂളുകള്‍ കായിക പരിപാടികളും ക്വിസ് മത്സരങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.

3

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ സമ്മാനിക്കുന്നത് അവര്‍ക്ക് ഈ ദിവസം പ്രത്യേകമാക്കുന്നു. ഏറ്റവും കൂടുതല്‍ സമയം കുട്ടികളോടൊപ്പം ചെലവഴിക്കാനാണ് നെഹ്‌റു ആഗ്രഹിച്ചത്. തൊപ്പിയും നീണ്ട ജുബ്ബയും ഒപ്പം ചുവന്ന റോസാപ്പൂവും ധരിച്ച് , സദാ പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് നെഹ്‌റു എല്ലാവരെയും കണ്ടിരുന്നത്.

4

അയോധ്യയും കാശിയും കണ്ട് തീര്‍ത്ഥാടന യാത്ര; കേരളത്തില്‍ നിന്ന് പുറപ്പെടുന്നു, ചെലവ് 20500 രൂപഅയോധ്യയും കാശിയും കണ്ട് തീര്‍ത്ഥാടന യാത്ര; കേരളത്തില്‍ നിന്ന് പുറപ്പെടുന്നു, ചെലവ് 20500 രൂപ

കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഓരോ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്. അതുകൊണ്ട് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും, പോസിറ്റീവായ പിന്തുണ നല്‍കാനും രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്ന സന്ദേശം കൂടി ഈ ദിനം നല്‍കുന്നുണ്ട്.

5

ശിശുദിനത്തില്‍ സ്‌കൂളുകളില്‍ വലിയ പരിപാടികള്‍ തന്നെ സംഘടിപ്പിക്കാറുണ്ട്. കൂടുതലായും പ്രസംഗ മത്സരങ്ങളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കാറുള്ളത്. പ്രിയപ്പെട്ട ചാച്ചാജിയെ കുറിച്ചുള്ള മോനഹരമായ പ്രസംഗങ്ങളാണ് അവതരിപ്പിക്കുക. നെഹ്റുവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചുമുള്ള വിവരങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

English summary
Children's Day 2022: Wishes, Speech, Quotes, Quiz, Drawing and Images In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X