• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍: ഏവർക്കും ക്രിസ്തുമസ് ആശംസകള്‍

സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് ദിനം കൂടി. തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ എല്ലാ വായനക്കാർക്കും വണ്‍ഇന്ത്യയുടെ ക്രിസ്തുമസ് ആശംസകള്‍.

സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്‍റെ യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനത്തിന്‍റെ ഓര്‍മ പുതുക്കി പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കിയിരിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ദൈവ വചനം ആവർത്തിച്ചു കൊണ്ടാണ് ഓരോ ക്രിസ്തുമസ് ദിനവും കടന്നുപോവുന്നത്.

പാശ്ചാത്യ ക്രൈസ്തവ സഭയുടെആരാധനക്രമ വർഷം അനുസരിച്ച് ആഗമനകാലം കഴിഞ്ഞാൽ തുടർന്ന് വരുന്ന കാലമാണ് ക്രിസ്തുമസ് കാലം. യേശുവിന്റെ ജനനത്തിന് മുൻപുള്ള ദിവസം വൈകുന്നേരം ചൊല്ലുന്ന സായാഹ്നപ്രാർത്ഥനയോട് കൂടിയാണ് വിശ്വാസികളുടെ ക്രിസ്മസ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. എപ്പിഫനി അഥവാ പ്രത്യക്ഷീകരണ തിരുനാളോട് കൂടി ക്രിസ്മസ് കാലം അവസാനിക്കുകയും ചെയ്യുന്നു. ആരാധന കലണ്ടർ അനുസരിച്ച് ജനുവരി ആറാം തിയതിയാണ് എപ്പിഫനി ആഘോഷിക്കുന്നത്.

എന്നാൽ ആഴ്ചയിലെ സാധാരണ ദിവസങ്ങളിൽ ആറാം തീയതി വരുന്ന വർഷങ്ങളിൽ ജനുവരി ആറിന് തൊട്ടുമുൻപ് വരുന്ന ഞായറാഴ്ച എപ്പിഫനി ഞായർ ആയി കൊണ്ടാടാറുണ്ട്. പൂജാരാജാക്കന്മാർ യേശുവിനെ സന്ദർശിച്ച ദിവസമാണ് എപ്പിഫനി എന്ന് അറിയപ്പെടുന്നത്. ക്രിസ്തുമസ്സിന്‍റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം നല്‍കുന്നത്.

സാന്‍റാക്ലോസ്

ക്രിസ്തുമസുമായി ബന്ധപ്പെട്ട് ഒഴിച്ചു നിര്‍ത്താനാവാത്ത ഒരു ഘടകമാണ്. സമ്മാനങ്ങളുമായി എത്തുന്ന സാന്‍റാക്ലോസ്.

നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്‍റ്: നിക്കോളസ്‌ എന്ന വിശുദ്ധനാണ് സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ച് അധിനിവേശങ്ങളിലൂടെ ഈ രീതി സാര്‍ വദേശീയമാവുകയും ചെയ്തു. സെന്‍റ് നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്‍റാക്ലോസായി മാറി.

ക്രിസ്തുമസ് ട്രീ

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ ട്രീ. ക്രിസ്തുമസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജര്‍മ്മന്‍കാന്‍ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളില്‍ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു.

English summary
Christmas celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X