ചുരം റോഡിലെ പ്രവൃത്തികള്‍ ഒരു വിഭാഗം തടഞ്ഞെന്ന് മന്ത്രി; വികസനം വേണമെങ്കില്‍ എല്ലാവരും സഹകരിക്കണം

  • Posted By:
Subscribe to Oneindia Malayalam

‌കോഴിക്കോട്: താമരശേരി ചുരം റോഡിന്റെ നവീകരണത്തിനായി അടിയന്തര അറ്റകുറ്റപ്പണിക്കുള്ള തുക നേരത്തെ അനുവദിച്ചിരുന്നതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എന്നാല്‍, ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ തുടക്കത്തില്‍ ആരും മുന്നോട്ടുവന്നില്ലെന്നും നിര്‍മാണ പ്രവൃത്തികള്‍ ഇടയ്ക്കുവച്ച് തടഞ്ഞെന്നും മന്ത്രിയുടെ വെളിപ്പെടുത്തല്‍. പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ:

ദേശീയപാത 766 ല്‍ കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലെ റോഡിലെ മുടിപ്പിന്‍ വളവുകളുടെ അടിയന്തിര അറ്റകുറ്റപ്പണിക്ക് 79 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍ ടെണ്ടര്‍ നടത്തിയപ്പോള്‍ രണ്ടു തവണയും പ്രതികരണമില്ലാതിരിക്കുകയും, മൂന്നാം തവണയിലെ ടെണ്ടറില്‍ ഒരാള്‍ മുന്നോട്ട് വരികയുമായിരുന്നു. പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ ഔദ്യോഗിക നടപടികളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിക്കുകയും ഇക്കഴിഞ്ഞ 27 മുതല്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

churamwork

പ്രവൃത്തി ചെയ്യുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുന്നതിനുപകരം, ഏതാനും വ്യക്തികള്‍ പണി തടയുന്നതിനു ശ്രമിച്ചതായി മനസ്സിലാക്കുന്നു. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കുകയും മറ്റു ചെറുകിട വാഹനങ്ങള്‍ മാത്രം പോകുന്ന രീതിയില്‍ നിയന്ത്രിക്കുകയും ചെയ്താല്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായി പ്രവൃത്തികൾ പൂര്‍ത്തീകരിക്കാനാവും. ഇതിനായി ജില്ലാ കളക്ടര്‍ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം.

അമിട്ടടിക്കണം, ടിക്കറ്റെടുക്കണം, പണികൊടുക്കണം!!! ഒടുക്കത്തെ പണി തന്ന് മുങ്ങിയ റെനെച്ചായന് ഇതാ...

ഗതാഗത നിയന്ത്രണവും റോഡിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കലും സംബന്ധിച്ച വിഷയങ്ങള്‍ ജില്ലാ കളക്ടര്‍മാർ, എം.എല്‍.എമാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കമലവര്‍ദ്ധന റാവുവിനെ ചുമതലപ്പെടുത്തി.

ഇതു കൂടാതെ കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയ 19.75 കോടിയുടെ ട്രാഫിക് സേഫ്റ്റി പ്രവൃത്തിയില്‍ 3, 5 വളവുകള്‍ വീതികൂട്ടി സംരക്ഷണഭിത്തി നിര്‍മ്മാണവും റോഡ് ഉപരിതലത്തില്‍ ടാറിംഗ് പ്രവൃത്തിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വനഭൂമി ലഭിക്കുന്നതിനുള്ള കാലതാമസവും ഉണ്ട്. ഈ അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിച്ചാല്‍ 2, 4, 9 വളവുകളില്‍ ചെയ്തതു പോലെ ഇന്‍റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് 3, 5 വളവുകള്‍ കൂടി പുനരുദ്ധരിക്കാനാവും. പൊതുമരാമത്ത് വകുപ്പില്‍ ഇക്കാര്യത്തില്‍ മറ്റു തടസ്സങ്ങളോ കാലതാമസമോ ഉണ്ടായിട്ടില്ല. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജനങ്ങളുടെ സഹകരണം കൂടി ഉണ്ടാകണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Churam road's construction works are blocked by others

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്