കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിമുരുകനും ഋത്വിക് റോഷനും പിന്‍വലിക്കും... സിനിമക്കാരുടെ അടിപിടി തുടരുന്നു

സിനിമ വിതരണക്കാരുടെ സംഘടനയാണ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സിനിമ തര്‍ക്കത്തിന് അവസാനമാകുന്നില്ല. പുതിയ സിനിമകള്‍ റിലീസ് ചെയ്യുകയില്ലെന്ന് മാത്രമല്ല തീയേറ്ററുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുകയും കൂടി ചെയ്യും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

തീയേറ്ററില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും അടക്കമുള്ള സിനിമകള്‍ പിന്‍വലിക്കുമെന്നാണ് ഭീഷണി. വിതരണക്കാരുടെ സംഘടനയാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്.

എന്നാല്‍ ഈ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് പറഞ്ഞ് തീയേറ്റര്‍ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്തുമസ് എന്തായാലും പുതിയ റിലീസുകള്‍ ഇല്ലാതെ കടന്നുപോകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.

വരുമാനമാണ് പ്രശ്‌നം... തര്‍ക്കവും

വരുമാനമാണ് പ്രശ്‌നം... തര്‍ക്കവും

സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം തന്നെയാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍. വരുമാനം പങ്കിടുന്നത് സംബന്ധിച്ച് നിര്‍മാതാക്കളും തീയേറ്റര്‍ ഉടമകളും വിചരണക്കാരും തമ്മിലാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്.

പുതിയ സിനിമകളുടെ റീലീസ് ഇല്ല

പുതിയ സിനിമകളുടെ റീലീസ് ഇല്ല

തര്‍ക്കത്തെ തുടര്‍ന്ന ക്രിസ്തുമസിന് പുതിയ ചിത്രങ്ങളുടെ റിലീസ് അവതാളത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിലും ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

പുലിമുരുകന് പണി കിട്ടും... വലിയ പണി

പുലിമുരുകന് പണി കിട്ടും... വലിയ പണി

മലയാളത്തില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ കടന്ന ചിത്രമാണ് പുലിമുരുകന്‍. ഇപ്പോഴും തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ് പുലിമുരുകന്‍. എന്നാല്‍ പുലിമുരുകന്റെ ഓട്ടം ചിലപ്പോള്‍ ഇതോടെ അവസാനിക്കും.

സിനിമ പിന്‍വലിക്കാന്‍ തീരുമാനം

സിനിമ പിന്‍വലിക്കാന്‍ തീരുമാനം

തീയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ കൂടി പിന്‍വലിക്കാനാണ് വിതരണക്കാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും അടക്കമുള്ള സിനിമകള്‍ ഇപ്പോഴും മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതിനിടയിലാണ് ഇത്തരം ഒരു തീരുമാനം.

ലാലിനും ദുല്‍ഖറിനും നഷ്ടം

ലാലിനും ദുല്‍ഖറിനും നഷ്ടം

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ വിശേഷങ്ങള്‍ എന്നീ ചിത്രങ്ങള്‍ ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയാണ്.

പൂര്‍ണ സ്തംഭനത്തില്‍... എന്ത് സംഭവിക്കും

പൂര്‍ണ സ്തംഭനത്തില്‍... എന്ത് സംഭവിക്കും

സമരത്തെ തുടര്‍ന്ന് സിനിമ മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. സിനിമ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനിടെയാണ് വിതരണക്കാരുടെ സംഘടന ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഭീഷണി വേണ്ടെന്ന് തീയേറ്ററുകള്‍

ഭീഷണി വേണ്ടെന്ന് തീയേറ്ററുകള്‍

എന്നാല്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കുന്നതുപോലെയുള്ള ഭീഷണികള്‍ വേണ്ടെന്നാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. ടിക്കറ്റ് വിഹിതത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും അവര്‍ വ്യക്തമാക്കി

English summary
Cinema Crisis: Distributors' Organisation to Withdraw cinemas from Theatres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X