വില കൂടിയത് പച്ചക്കറിക്ക് മാത്രം, അതും അൽപ്പമെന്ന് സർക്കാർ!! കുറഞ്ഞത് ഐസകിന്റെ കോഴിയുടെ വില മാത്രം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. വിലക്കയറ്റം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിലക്കയറ്റം സഭ നിര്‍ത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി. വി ഇബ്രാഹിം എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

നടി ആക്രമിക്കപ്പെടാൻ കാരണം സ്വഭാവ ദൂഷ്യം!! മിയ അങ്ങനെ പറഞ്ഞുവെന്ന് അവർ കോൺഫിഡന്റായി എഴുതി!!

സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ തള്ളി. അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുറഞ്ഞെന്നാണ് മന്ത്രി പറയുന്നത്.

ബഹളം വിലക്കയറ്റത്തെ ചൊല്ലി

ബഹളം വിലക്കയറ്റത്തെ ചൊല്ലി

സംസ്ഥാനത്തെ വിലക്കയറ്റത്തെ ചൊല്ലിയായിരുന്നു സഭയിൽ പ്രതിപക്ഷം ബഹളം വച്ചത്. വിലക്കയറ്റം സഭ നിര്‍ത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി. വി ഇബ്രാഹിം എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

വിലക്കയറ്റമില്ലെന്ന് മന്ത്രി

വിലക്കയറ്റമില്ലെന്ന് മന്ത്രി

അതേസമയം സംസ്ഥാനത്ത് വിലക്കയറ്റം ഇല്ലെന്നാണ് ഭക്ഷ്യമ്നത്രി പി. തിലോത്തമൻ മറുപടി നൽകിയത്. പ്രതിപക്ഷത്തിൻറെ വാദങ്ങള്‍ തെറ്റാണെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്.

വില കുറഞ്ഞു

വില കുറഞ്ഞു

ജിഎസ്ടി വന്നപ്പോൾ അരിക്കും പലവ്യഞ്ജനങ്ങൾക്കുമടക്കം വില കൂടുമെന്നാണ് കരുതിയതെന്നും എന്നാൽ വില കുറയുകയാണുണ്ടായതെന്നു മന്ത്രി വ്യക്തമാക്കി.

പച്ചക്കറിക്ക് മാത്രം

പച്ചക്കറിക്ക് മാത്രം

പച്ചക്കറിക്ക് മാത്രം അൽപം വില കൂടുയെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. വൻ തോതിൽ വിലക്കയറ്റമില്ലെന്നാണ് മന്ത്രി പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് പച്ചക്കറിക്ക് വില കൂടിയതെന്നും മന്ത്രി.

ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ല

ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ല

ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ മുൻകരുതലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിന് 1470 ഓണച്ചന്തകളും 2000 പച്ചക്കറി ചന്തകളും തുറക്കുമെന്നും മന്ത്രി.

സഭയെ തെറ്റിദ്ധരിപ്പിക്കുന്നു

സഭയെ തെറ്റിദ്ധരിപ്പിക്കുന്നു

എന്നാൽ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് എല്ലാ സാധാനങ്ങൾക്കും വില കൂടുതലാണെന്ന് മന്ത്രി ആരോപിച്ചു. സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള സാധനങ്ങളെ കുറിച്ചാണ് മന്ത്രി പറയുന്നതെന്നും മാർക്കറ്റ് വില നോക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഐസക്കിൻറെ കോഴി

ഐസക്കിൻറെ കോഴി

ഐസക്കിന്റെ കോഴിക്ക് മാത്രമാണ് വിലകുറ‍ഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അമനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

English summary
clash in legislative assembly over price hike.
Please Wait while comments are loading...