അന്വേഷണത്തിൽ വെള്ളം ചേർക്കാനനുവദിക്കില്ല, മദ്യപിച്ചില്ലെന്ന് ശ്രീറാം മാത്രമേ പറയൂ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ശ്രീറാം വെങ്കിട്ടരാമന് എതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട സമയത്ത് മദ്യപിച്ചില്ല എന്ന് ശ്രീറാം മാത്രമേ പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ അമിതമായ അളവില്‍ ശ്രീറാം വെങ്കിട്ടരാമന് ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ചത് അമിത വേഗത്തില്‍ വാഹനം ഓടിച്ചത് കൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യപിക്കാത്ത ഒരാള്‍ എങ്ങനെ ഇത്ര വേഗത്തില്‍ വാഹനം ഓടിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി മുഖ്യമന്ത്രി സമ്മതിച്ചു. വൈദ്യപരിശോധന നടത്തിയതിലും രക്തപരിശോധന നടത്തുന്നതിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വരുത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നതിനാലും ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്നതിനാലും കൃത്യമായ വകുപ്പുകള്‍ പ്രകാരം അന്വേഷണം തുടരുകയാണ്. ബഷീറിന്റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കേസില്‍ ഹൈക്കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications