കൂത്താളിയില്‍ തേങ്ങകൂടയും റബ്ബര്‍പുരയും കത്തിനശിച്ചു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : കൂത്താളി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട ആശാരിക്കണ്ടി കുറ്റി വയലില്‍ ചന്ദ്രശേഖരന്റെ തേങ്ങകൂടയും റബ്ബര്‍പുരയും കത്തിനശിച്ചു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടo സംഭവിച്ചിട്ടുണ്ട്.

വിവാദങ്ങൾക്കിടയിലും ജനങ്ങളെ മറക്കാതെ ജനകീയ സർക്കാർ! വിലക്കയറ്റം പിടിച്ചുനിർത്താൻ 1545 സ്പെഷ്യൽ ചന്ത

ഉണക്കാനിട്ട റബ്ബര്‍ ഷീറ്റിന് തീപിടിച്ചതാണ് തീപടരാന്‍ കാരണമെന്ന് കരുതുന്നു. അഞ്ഞൂറോളം റബ്ബര്‍ഷീറ്റും ആയിരത്തോളം തേങ്ങയും തീപിടുത്തത്തില്‍ കത്തി നശിച്ചു.

thenga-kooda-21-1511270657.jpg -Properties

ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് തിയണച്ചത്. ലീഡിംഗ് ഫയര്‍മാന്‍ സുജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ എന്‍. പി ഷിജു, സി കെ ഷൈജേഷ്, കെ പി ലിജു, കെ എം ഷിജു, അജേഷ് കുമാര്‍, രാജേഷ്, ജിഷ്ണു, ഡ്രൈവര്‍ രാജിവന്‍ എന്നിവര്‍ തീയണച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
coconut processing unit and rubber house burned

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്