• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തകരുന്ന ഗ്രൂപ്പുകള്‍: എ ഗ്രൂപ്പിനോട് വിടപറഞ്ഞ് സിദ്ധീഖും തിരുവഞ്ചൂരും, ഐയില്‍ ശൂരനാട് രാജശേഖരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറുവിഭാഗം അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രതിഷേധം രേഖപ്പെടുത്തി പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എവി ഗോപിനാഥ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം തന്നെയാണ് കോണ്‍ഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് ഘടനയിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എക്കാലത്തും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ ഗ്രൂപ്പിലെ പ്രബല നേതാക്കളില്‍ ഒരാലായിരുന്നു. എന്നാല്‍ ഡിസിസി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ അദ്ദേഹം എ ഗ്രൂപ്പിനെ പരസ്യമായി തള്ളി രംഗത്ത് എത്തിയത് അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. കോട്ടയത്ത് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി എ ഗ്രൂപ്പിന് ഇടയില്‍ തന്നെ തര്‍ക്കം രൂപപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നിക്കത്തിനെതിരായി തിരുവഞ്ചൂര്‍ നിലയുറപ്പിച്ചിരുന്നു.

നാട്ടകം

ഒടുവില്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ തിരുവഞ്ചൂര്‍കൂടി പിന്തുണച്ച നാട്ടകം സുരേഷിനെയാണ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്. എ ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണ‌ൻ പരസ്യമായി പറഞ്ഞതും എ ഗ്രൂപ്പിനുള്ളിലെ അദ്ദേഹത്തിന്‍റെ അതൃപ്തി വ്യക്തമാക്കുന്നതായി.

ഗ്രൂപ്പിൻ്റെ ചൂട്

365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പിൻ്റെ ചൂട്. ചിലപ്പോൾ അത് തണുത്ത് പോകും. ഡിസിസി പുനസംഘടനയിൽ കെപിസിസി അധ്യക്ഷന്‍ സുധാകരന് വീഴ്‌ച പറ്റിയിട്ടില്ലെന്നും. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും തിരുവഞ്ചൂര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.

എ ഗ്രൂപ്പിന്

നേരത്തെ പ്രതിപക്ഷനേതൃസ്ഥാനത്തിനായി സ്വയം രംഗത്തെത്തിയ തിരുവഞ്ചൂരിനെ ഉമ്മന്‍ചാണ്ടി പിന്തുണച്ചിരുന്നില്ല. നേരത്തെ തന്നെയുണ്ടായ അതൃപ്തി അതോടെ കൂടുതല്‍ ശക്തമാവുകയായിരുന്നു എന്ന് വേണം വിലയിരുത്താന്‍. അന്ന് കെ സുധാകരനും വിഡി സതീശനും അടുത്തെത്തി പിന്തുണ അര്‍പ്പിച്ച തിരുവഞ്ചൂര്‍ ഇന്ന് അവര്‍ക്ക് വേണ്ടി വാദിക്കുക കൂടി ചെയ്തതോടെ അദ്ദേഹം ഏറെക്കുറെ എ ഗ്രൂപ്പിന് പുറത്ത് എത്തി കഴിഞ്ഞു.

ശൂരനാട് രാജശേഖരന്‍

കെപിസിസി വൈസ് പ്രസിഡന്‍റ് ആയിരുന്ന ശൂരനാട് രാജശേഖരന്‍ എക്കാലത്തും ഐ ഗ്രൂപ്പിന്‍റെ നാവായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തയെ തള്ളുന്ന അദ്ദേഹ പുതിയ നേതൃത്വത്തോടും ഹൈക്കമാന്‍ഡിനോടും അടുക്കുകയാണ്. എകെ ആന്‍റണിയുടെ മാതൃക ഇന്നത്തെ നേതാക്കളും കാണിക്കണമെന്ന ശൂരനാടിന്‍റെ അഭിപ്രായം രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമുള്ള വ്യക്തമായ മറുപടിയാണ്.

 ടി സിദ്ധീഖ്

എ ഗ്രൂപ്പിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ മറ്റൊരു നേതാവ് ടി സിദ്ധീഖ് ആണ്. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് അറിയപ്പെട്ടിരുന്ന സിദ്ധീഖിനെതിരെ എ ഗ്രൂപ്പില്‍ നിന്നും വലിയ വിമര്‍ശനാണ് ഉയരുന്നത്. കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം എ ഗ്രൂപ്പിന് ലഭിക്കാത്തതില്‍ അടക്കം ഗ്രൂപ്പുകാര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നു. എന്നാല്‍ ഗ്രൂപ്പ് താല്‍പര്യങ്ങളേക്കാള്‍ കെപിസിസി നേതൃത്വത്തിന് അനുകൂലമായ സമീപനമാണ് ടി സിദ്ധീഖ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

cmsvideo
  കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ
  ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും

  ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വേണമെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന ഉണ്ണിത്താന്‍റെ പ്രസ്താവനയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നടത്തിയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ 18 വര്‍ഷം കൈപ്പിടിയില്‍ ഒതുക്കിയ പാര്‍ട്ടിയുടെ പിടി പൂര്‍ണ്ണമായും ഉമ്മന്‍ന്‍ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ വഴുതിമാറി. അതിന് പ്രതിഫലനമെന്നോണമുള്ള ചലനങ്ങളാണ് ഗ്രൂപ്പുകളിലും ഇപ്പോള്‍ കാണുന്നത്.

  English summary
  Congress group system collapses; T Siddique and Thiruvanchoor Radhakrishnan leave A Group
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X