• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേതാക്കളെ അനുനയിപ്പിക്കാൻ തന്ത്രം പുറത്തെടുത്ത് ഹൈക്കമാന്റ്; പുതിയ യുഡിഎഫ് കൺവീനർ ഈ നേതാവ്?

തിരുവനന്തപുരം; ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിന് പിന്നാലെ കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഹൈക്കമാന്റ് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇനി ഗ്രൂപ്പ് കളികൾക്ക് നിന്ന് തരില്ലെന്ന വ്യക്തമായ സന്ദേശമാണ് കെ സുധാകരന്റേയും വിഡി സതീശന്റേയും നിയമത്തിലൂടെ ഹൈക്കമാന്റ് നൽകുന്നത്. എന്നാൽ കേരളത്തിൽ ഗ്രൂപ്പുകളെ മാറ്റി നിർത്തിക്കൊണ്ട് കോൺഗ്രസിന് എത്രത്തോളം മുന്നോട്ട് പോകാൻ സാധിക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. നേരത്തേ വിഎം സുധീരനേയും മുല്ലപ്പള്ളിയേയും അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ച് നടത്തിയ പരീക്ഷണങ്ങളും മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിച്ച് നിൽക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ മെരുക്കാനുള്ള നീക്കങ്ങളിലേക്ക് ഹൈക്കമാന്റ് കടന്നു കഴിഞ്ഞു.

എപി വളര്‍ച്ചാ നിരക്ക് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി മെക്കാപതിയും എപിഐഐസി ചെയർപേഴ്‌സൺ റോജയും:-ചിത്രങ്ങല്‍ കാണാം

അമർഷം പുകയുന്നു

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അവഗണിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്റ് തിരുമാനിച്ചത്. എന്നാൽ ഈ നീക്കം പാർട്ടിയിൽ വലിയ അമർഷത്തിനാണ് വഴി വെച്ചത്. തിരുമാനത്തിനെതിരെ എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാന്റിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തി. പ്രത്യേകിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും.

അയഞ്ഞ് ഹൈക്കമാന്റ്


ഇവർ ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം തേടാതെ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തിൽ നിന്നും ഹൈക്കമാന്റ് അയഞ്ഞു. തുടർന്ന് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടാക്കാൻ സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഹൈക്കമാന്റ് നിയോഗിക്കുകയും ചെയ്തു.

നിസഹകരണം തുടർന്നു

താരിഖ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചില നേതാക്കൾ കെ സുധാകരൻ എന്ന പേര് മുന്നോട്ട് വെച്ചെങ്കിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ മൗനം തുടരുകയായിരുന്നു. ഇതോടെ കേരളത്തിൽ നിന്നുള്ള നേതാക്കളായ എകെ ആന്റണി, സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുടേയെല്ലാം അഭിപ്രായം താരിഖ് തേടി.

പൊട്ടിത്തെറിക്ക് തടയിടാൻ

കെ സുധാകരനെയായിരുന്നു കൂടുതൽ നേതാക്കളും പിന്തുണച്ചത്. കേരളത്തിൽ ഹൈക്കമാന്റ് നിയോഗിച്ച സമിതിയുടെ സർവ്വേയിലും കെ സുധാകരന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ പേർ ഉന്നയിച്ചത്. ഇതോടെ ഗ്രൂപ്പുകളുടെ നിസഹകരണം കാര്യമാക്കാതെ സുധാകരൻ എന്ന പേരിൽ ഹൈക്കമാന്റ് ഉറച്ച് നിന്നു, പിന്നാലെ പ്രഖ്യാപനവും വന്നു. അതേസമയം പെട്ടെന്നുണ്ടാകാനിടയുള്ള പൊട്ടിത്തെറിക്ക് തടയിടാനായി സമവായ നീക്കവും ഹൈക്കമാന്റ് നടത്തി.

പ്രശ്നം അവസാനിക്കില്ല

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് എ,ഐ ഗ്രൂപ്പുകൾ ഉയർത്തിക്കാട്ടിയ മുതിർന്ന നേതാവും ലോക്സഭ എംപിയുമായ കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എംഎൽഎ എന്നിവരെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചു. സമുദായ സമവാക്യങ്ങൾ പരിഗണിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാൻ ടി സിദ്ധിഖിനേയും നിയമിച്ചു. എന്നാൽ ഇതൊകൊണ്ടും പ്രശ്നം അവസാനിക്കില്ലെന്ന് ഹൈക്കമാന്റിനും അറിയാം.

യുഡിഎഫ് കൺവീനർ

മുതിർന്ന നേതാക്കളെ സംതൃപ്തിപെടുത്താനുള്ള നിർദ്ദേശങ്ങളാണ് ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ കെവി തോമസിനെ യുഡിഎഫ് കൺവീനറാക്കിയേക്കുമെന്നാണ് വിവരം.ഒരാൾക്ക് ഒരു പദവി എന്ന ഫോർമുല കെവി തോമസിന് അനുകൂലമാണ്.

സോണിയ ഗാന്ധിക്കും

നേരത്തേ ലോകസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സുപ്രധാന പദവികൾക്കായുള്ള സമ്മർദ്ദം കെവി തോമസ് ശക്തമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റിനായുള്ള ശ്രമങ്ങൾ തോമസ് നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. അതേസമയം തോമസ് അതൃപ്തി പ്രകടിപ്പിച്ചതോടെ ഹൈക്കമാന്റ് ചില ഉറപ്പുകൾ നൽകിയിരുന്നു. ഇതിന്റെ കൂടി ഭാഗമായിട്ടായിരിക്കാം കെവി തോമസിനെ ഇപ്പോൾ കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സോണിയാ ഗാന്ധിക്കും കെ വി തോമസിനെ പരിഗണക്കുന്നതില്‍ താത്പര്യമുണ്ടെന്ന് വിവരം.

 പ്രശ്ന പരിഹാരം

അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും കെ സുധാകരൻ ഇന്ന് ചുമതലയേറ്റെടുക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. പ്രഖ്യാപനത്തിൽ കടുത്ത എതിർപ്പുമായി നിൽക്കുന്ന മുതിർന്ന നേതാക്കളെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാകും സുധാകരന്റെ നീക്കം. പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കപ്പെടണം എന്ന നിർദ്ദേശവും ഹൈക്കമാന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.

കോൺഗ്രസിൽ പ്രശ്നം അവസാനിക്കുന്നില്ല? പുലിയാണ്, കടുവയാണെന്ന് പറഞ്ഞ് വരേണ്ട ആവശ്യം തനിക്കില്ലെന്ന് കൊടിക്കുന്നിൽകോൺഗ്രസിൽ പ്രശ്നം അവസാനിക്കുന്നില്ല? പുലിയാണ്, കടുവയാണെന്ന് പറഞ്ഞ് വരേണ്ട ആവശ്യം തനിക്കില്ലെന്ന് കൊടിക്കുന്നിൽ

ഹൈക്കമാന്റ് മുന്നറിയിപ്പ്

ഗ്രൂപ്പുകളെ മറികടന്നുള്ള തിരുമാനമായത് കൊണ്ട് കൊണ്ട് അന്തരീക്ഷം മോശമാകാതെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് കെ സുധാകരന് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിയിൽ ഇപ്പോൾ ഉയരുന്ന എതിർപ്പുകൾക്കെതിരെ ആദ്യഘട്ടത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്താൻ സുധാകരൻ മുതിർന്നേക്കില്ല.

cmsvideo
  Mullappally Ramachandran about K Sudhakaran becoming KPCC President
  ശൈലി മാറ്റം


  എന്നാൽ തന്റെ വെട്ടിത്തുറന്നുള്ള ശൈലി സുധാകരൻ തുടർന്നാൽ അത് ഹൈക്കമാന്റിനെ കൂടി പ്രതിരോധത്തിലാക്കും. പ്രത്യേകിച്ച് ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിന് മുന്നറിയിപ്പ് കൂടി നൽകിയ പശ്ചാത്തലത്തിൽ. എന്തായാലും പുതിയ സാഹചര്യത്തിൽ പുതിയ രീതികൾ സുധാകരൻ പുറത്തെടുക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

  English summary
  Congress High command may appoint KV thomas as UDF Convener
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X