സസ്‌പെൻഷൻ കഴിഞ്ഞിട്ടും തിരിച്ചെടുത്തില്ല; കോൺഗ്രസ് നേതാവ് ജീവിതം അവസാനിപ്പിച്ചു... ആത്മഹത്യാകുറിപ്പ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

വരാപ്പുഴ: വരാപ്പുഴയിലെ കോണ്‍ഗ്രസ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കയ്ക്കം തേവര്‍ക്കാട് മണലിപ്പറമ്പില്‍ ബാബു എന്ന ഫ്രാന്‍സിസ് ബാബുവിനെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 56 വയസ്സായിരുന്നു.

പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്ന ബാബുവിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായിരുന്നു. 2010 ല്‍ ആയിരുന്നു സംഭവം. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ല. ഇത് ഇദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Babu

ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് ബാബു ജീവിതം അവസാനിപ്പിച്ചിട്ടുള്ളത്. ഈ കത്ത് ഭാര്യ വരാപ്പുഴ പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് അംഗം ആയിരുന്നു ബാബു. 2010 ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതനായി മത്സരിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ബാബുവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാതിരിക്കാന്‍ ചില പ്രാദേശിക നേതാക്കള്‍ ശ്രമിച്ചിരുന്നു എന്നും ആക്ഷേപം ഉണ്ട്. ഇവരില്‍ ചിലരുടെപേരുകള്‍ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Congress leader under suspension found dead at Varappuzha. A suicide note found and handed over to Varappuzha Police.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്