വാട്‌സ് ആപ്പ് കൂട്ടായ്മയുടെ മാതൃക, ഗ്രൂപ്പിലൂടെ സമാഹരിച്ച പണംകൊണ്ട് ആദിവാസി ഊരുകളിലെത്തി വസ്ത്രവും ഭക്ഷണവും വിതരണം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഒരുവാട്‌സ് ആപ്പ് കൂട്ടായ്മയുടെ മാതൃകാപ്രവര്‍ത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പണം ശേഖരിച്ച് നിലമ്പൂര്‍ ആദിവാസി കോളനിയിലെത്തി നിര്‍ധന കുടുംബങ്ങള്‍ക്ക് വസ്ത്രവും ഭക്ഷണവും വിതരണം ചെയ്യുകയും. ഒരുമിച്ചു ഭക്ഷണം കഴിച്ചുമാണ് മലപ്പുറം എരമംഗലം 'ഇ. ആര്‍. എം. 679587' വാട്‌സ്ആപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ മാതൃക കാണിച്ചത്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അനാവശ്യ ചര്‍ച്ചകളിലേക്കുവഴിമാറുന്നതു തടയാനും സമൂഹത്തിന് എന്തെങ്കിലും പുണ്യപ്രവര്‍ത്തി ചെയ്യണമെന്നുള്ള ഗ്രൂപ്പംഗങ്ങളില്‍ ചിലര്‍ ഉയര്‍ത്തി ആശയമാണ് ഇത്തരത്തിലൊരു പദ്ധതിയിലേക്ക് വാട്‌സ് ആപ്പ് കൂട്ടായ്മയെ എത്തിച്ചത്. ഇതോടെ ആദിവാസി ഊരുകളിലെ ജീവിതങ്ങള്‍ നേരില്‍ കണ്ടും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും ഏറെ വ്യത്യസ്ത അനുഭവമാണ് ഉണ്ടാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

whatsp

നിലമ്പൂര്‍ വനമേഖലയിലെ ആദിവാസികളുമൊത്ത് എരമംഗലത്തെ വാട്‌സാപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍

നിലമ്പൂര്‍ വനമേഖലയിലെ ആദിവാസി ഊരുകളിലാണ് സന്ദര്‍ശനം നടത്തിയത്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്. ആദിവാസി ഗോത്ര കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളും പോഷകാഹാരങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തും ഗ്രൂപ്പ് ഫോട്ടോയെടുത്തുമാണ് കൂട്ടായ്മ പ്രവര്‍ത്തകര്‍ മടങ്ങിയത്. വിതരണം നിലമ്പൂര്‍ അഡീ. സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഗിലേഷ് ശോഭ അധ്യക്ഷത വഹിച്ചു. അധ്യാപിക മിനി മുഖ്യപ്രഭാഷണം നടത്തി. നിഷാദ് മുള്ളത്ത്, മനോജ്, രവി മജാന്‍, ഷംസു എരമംഗലം, ആസിഫ് പുത്തന്‍പള്ളി, ശ്രീജിത് പത്തിരം, ഷിജില്‍, ജിബീഷ് എന്നിവര്‍ പ്രസംഗിച്ചു

സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലി

English summary
Contribution through Whatsapp group for helping tribal people

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്