കടംകൊണ്ട് വലഞ്ഞ ദമ്പതികള്‍ മോഷണത്തിനിറങ്ങി; ധൈര്യം നല്‍കിയത് ഭര്‍ത്താവ്, ഇരുവരും അറസ്റ്റില്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ ദമ്പതികള്‍ക്ക് വീട്ടില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഒരുമിച്ച് താമസം തുടങ്ങിയതോടെ ജീവിത പ്രാരാബ്ദങ്ങള്‍. നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്ന കടം അവരെ മാറ്റി ചിന്തിപ്പിച്ചു. ഒടുവില്‍ കടം വീട്ടാന്‍ യുവ ദമ്പതികള്‍ കണ്ടെത്തിയ വഴിയാണ് മോഷണം. പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ ഇരുവരും പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങള്‍. ആവേശത്തില്‍ തുടങ്ങുന്ന പല ചിന്തകളും ഒടുവില്‍ എത്തപ്പെടുന്നത് വന്‍ വിപത്തിലായിരിക്കുമെന്ന പാഠം കൂടിയാണ് തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന സംഭവം. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഡ്രൈവറായ വിശാഖ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഒന്നര വര്‍ഷം മുമ്പ് നയനയെ ജീവതത്തിലേക്ക് വിളിച്ചുകൊണ്ടുവന്നത്. കരുതിയ പോലെ അത്ര സുഖകരമായിരുന്നില്ല ജീവിതം. നാട്ടുകാരും ബന്ധുക്കളും പ്രതിസന്ധിയില്‍ സഹായിക്കാനില്ലാത്തതിനാല്‍ മറ്റു വഴികള്‍ ആലോചിക്കുകയായിരുന്നു യുവ ദമ്പതികള്‍.

മോഷണത്തിലേക്ക് എത്തിയത്

മോഷണത്തിലേക്ക് എത്തിയത്

ഓട്ടോയുടെ കടം ഒരുഭാഗത്ത്. നിത്യചെലവിന് കിട്ടുന്നത് തികയാത്തതിനാല്‍ വാങ്ങിയ കടം മറുഭാഗത്ത്. ഇതിനെല്ലാം എന്താണ് ഒരു പോംവഴി എന്ന ചിന്തയാണ് ദമ്പതികളെ മോഷണം എന്നതിലേക്ക് എത്തിച്ചത്. ഒടുവില്‍ ഇരുവരും പദ്ധതികള്‍ ആസൂത്രണം ചെയ്തു.

18 തികഞ്ഞപ്പോള്‍

18 തികഞ്ഞപ്പോള്‍

വിശാഖിന് 21ഉം നയനക്ക് 20 ഉം ആണ് പ്രായം. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം പിന്നീട് 18 തികഞ്ഞപ്പോള്‍ വിവാഹത്തിലെത്തുകയായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഒരുമിച്ച് തുടങ്ങിയ ജീവിതം കയേപ്പേറിയതായിരുന്നു ഇരുവര്‍ക്കും.

ഒടുവില്‍ സമ്മതം മൂളി

ഒടുവില്‍ സമ്മതം മൂളി

മോഷണത്തിന് ഇറങ്ങിയാലോ എന്ന് ആദ്യം നിര്‍ദേശിച്ചത് വിശാഖ് ആണ്. ആദ്യം തമാശ പറയുകയാണെന്നാണ് നയന കരുതിയത്. പക്ഷേ, വിശാഖ് എല്ലാം ഉറപ്പിച്ചുകൊണ്ടായിരുന്നു. ആദ്യം വിസമ്മതിച്ച നയന ഒടുവില്‍ സമ്മതം മൂളി.

പണമായിരന്നു മുന്നില്‍

പണമായിരന്നു മുന്നില്‍

ഒരിക്കലും പിടിക്കപ്പെടില്ല എന്ന ധൈര്യമായിരുന്നു ഇവുരവര്‍ക്കും. കിട്ടാന്‍ പോകുന്ന സൗഭാഗ്യത്തെ കുറിച്ചുമാത്രമായിരുന്നു ചിന്ത. പിടിക്കപ്പെടില്ലെന്ന് ധൈര്യം പകര്‍ന്നത് വിശാഖ് ആയിരുന്നു. കവര്‍ച്ച ചെയ്തു കിട്ടുന്ന പണമായിരന്നു അവര്‍ക്ക് മുന്നില്‍.

ബാക്കി വരുന്ന തുക

ബാക്കി വരുന്ന തുക

സ്വര്‍ണം കവരാനാണ് ഇരുവരും പദ്ധതിയിട്ടത്. അത് എന്ത് ചെയ്യണമെന്നും ഇരുവരും തീരുമാനിച്ചു. കടങ്ങള്‍ വീട്ടിയാല്‍ ബാക്കി വരുന്ന തുക എന്തു ചെയ്യണമെന്ന് പോലും വിശാഖും നയനയും ചേര്‍ന്ന് ആലോചിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

 വഞ്ചിയൂര്‍ പോലീസ്

വഞ്ചിയൂര്‍ പോലീസ്

മോഷണം ലക്ഷ്യമിട്ട് ഇരുവരും പോയത് ശ്രീകണ്‌ഠേശ്വരം തകരപ്പറമ്പിലേക്കാണ്. ഇവിടുത്തെ വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ കീഴ്‌പ്പെടുത്തി 23 പവന്‍ കവര്‍ന്നുവെന്ന കേസിലാണ് ദമ്പതികളെ പോലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.

വീട്ടനകത്ത് കയറി

വീട്ടനകത്ത് കയറി

ഭഗവതി അമ്മാള്‍ എന്ന വൃദ്ധയാണ് ആക്രമണത്തിന് ഇരയായത്. ഒരു വിലാസം ചോദിച്ചാണ് ദമ്പതികള്‍ വീട്ടിലെത്തിയത്. സംസാരത്തിനിടെ വീട്ടില്‍ മറ്റാരുമില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് സംസാരം തുടര്‍ന്ന് വീട്ടനകത്ത് കയറുകയായിരുന്നു.

ബൈക്കില്‍ കയറി രക്ഷപ്പെട്ടു

ബൈക്കില്‍ കയറി രക്ഷപ്പെട്ടു

പിന്നീടാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തി. 23 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. സംഭവത്തിന് ശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരം ലഭിച്ചു.

പണയം വച്ചു

പണയം വച്ചു

കമ്മീഷണര്‍ ഷാഡോ പോലീസിന് വിവരം കൈമാറി. നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. മണിക്കൂറുകള്‍ക്കകം ദമ്പതികളെ പിടികൂടുകയും ചെയ്തു. കവര്‍ച്ച നടത്തി പോരുന്നതിനിടെ തന്നെ സ്വര്‍ണം കുറച്ച് പണയം വച്ചിരുന്നു.

കൂടുതല്‍ സ്ഥലങ്ങളില്‍

കൂടുതല്‍ സ്ഥലങ്ങളില്‍

രണ്ടു സ്ഥാപനങ്ങളിലാണ് സ്വര്‍ണം പണയം വച്ചത്. ബാക്കി വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ഇത് ആദ്യത്തെ മോഷണമാണോ അല്ലെങ്കില്‍ മുമ്പും ഇത്തരം കൃത്യങ്ങളില്‍ ഇരുവരും ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

English summary
New Married Couples Arrest: Police gets more Details

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്