ചോരചെങ്കൊടി കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചു! കോൺഗ്രസുകാരനെ സിപിഎം പ്രവർത്തകർ പഞ്ഞിക്കിട്ടു...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ചെങ്കൊടിയെ അപമാനിക്കുകയും, അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ ആക്രമിച്ചു. കോൺഗ്രസ് പ്രവർത്തകൻ പെരുമ്പാവൂർ അശമന്നൂർ നൂലേലി ചിറ്റേത്ത് വീട്ടിൽ സികെ മൈതീനെ(34)യാണ് സിപിഎം പ്രവർത്തകർ കൈകാര്യം ചെയ്തത്. അക്രമത്തിൽ പരിക്കേറ്റ ഇയാളെ പെരുമ്പാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദുബായില്‍ 'കളഞ്ഞുകിട്ടിയത്' 62 ലക്ഷം ദിർഹം! പതിനായിരകണക്കിന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ...

ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

ദിവസങ്ങൾക്ക് മുൻപായിരുന്നു മൈതീൻ ചെങ്കൊടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പിൽ വച്ചാണ് മൈതീൻ സിപിഎം പതാക കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചത്.

പരസ്യമായി പിൻഭാഗം...

പരസ്യമായി പിൻഭാഗം...

ദിവസങ്ങൾക്ക് മുൻപ് ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. ആളുകൾ നോക്കിനിൽക്കെ ചെങ്കൊടി കൊണ്ട് പിൻഭാഗം തുടച്ചാണ് മൈതീൻ പതാകയെ അപമാനിച്ചത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

പോലീസ് ചോദ്യം ചെയ്യൽ...

പോലീസ് ചോദ്യം ചെയ്യൽ...

പാർട്ടി പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിപ്പെട്ട സിപിഎം പ്രവർത്തകർ മൈതീനെതിരെ കുറുപ്പംപ്പടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് മൈതീനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും, പിന്നീട് വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൈതീനെ ഒരു സംഘം സിപിഎം പ്രവർത്തകർ അക്രമിച്ചത്.

സംഘർഷം...

സംഘർഷം...

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഓടക്കാലിയിലെ ഹോട്ടലിൽ വച്ചാണ് മൈതീനെ ആക്രമിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന മൈതീനും സ്ഥലത്തെത്തിയ ചില സിപിഎം പ്രവർത്തകരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. പാർട്ടി പതാകയെ അപമാനിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

ഹോട്ടലിൽ വച്ചുണ്ടായ സംഘർഷത്തിൽ മൈതീനും സിപിഎം പ്രവർത്തകരായ പുന്നയംകരയിൽ വസന്ത്, നൂലേലി ഏഴാം വാർഡ് മെമ്പർ ഇൻ സജീഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരും പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഘർഷത്തിൽ ഹോട്ടലിലെ ഫർണ്ണീച്ചറുകൾക്കും കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തിൽ ഇരുകൂട്ടർക്കെതിരെയും കേസെടുത്തതായി കുറുപ്പംപ്പടി പോലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpim activists attacked congress worker in eranakulam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്