സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കുറ്റ്യാടിയില്‍ നടക്കുന്ന സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗരിയില്‍ കെ.കൃഷ്ണന്‍ പതാക ഉയര്‍ത്തി .സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കെ.പി.കുഞ്ഞിരാമന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കുന്നുമ്മല്‍ കണാരന്റെ നേതൃത്വത്തിലും കൊടിമരം കുണ്ട്‌തോട് പാപ്പച്ചന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പി സുരേന്ദ്രന്റെ നേതൃത്വത്തിലും എത്തിച്ചു.

ഇന്ത്യന്‍ മുസ്ലിംകള്‍ രാമന്റെ പിന്തുടര്‍ച്ചക്കാര്‍; ക്ഷേത്ര നിര്‍മാണത്തിന് സഹായിക്കണമെന്ന് മന്ത്രി

ഡിസംബര്‍ 2,3,4 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നടന്ന ജില്ല തല വടംവലി മത്സരം പ്രശസ്ത വോളിബോള്‍താരം അസീസ് നാദാപുരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 40 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ കൈരളി മാങ്ങാട് ഒന്നാം സ്ഥാനം നേടി. പുന്‍ പുലരി മലപ്രം,ഫ്രണ്ട്‌സ് കല്ലുള്ള തോട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

img

ഏരിയയിലെ 13 ലോക്കലുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.4ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വളണ്ടിയര്‍ മാര്‍ച്ചും 15000പേര്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും. പൊതു സമ്മേളനം എളമരം കരിം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി.ജലില്‍ പങ്കെടുക്കും .സമ്മേളനത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങലിലായി വ്യത്യസ്ത പരിപാടികളും നടക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM Kunnummal area convention started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്