• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന്റെ രാമായണ മാസാചരണ വാർത്ത അടിസ്ഥാനരഹിതം.. നീക്കം ആർഎസ്എസിനെ തുറന്ന് കാണിക്കൽ!

കണ്ണൂര്‍: മുഴുവന്‍ ഹിന്ദുക്കളുടേയും തലതൊട്ടപ്പന്‍ ചമയുന്ന സംഘപരിവാറിന് അതേനാണയത്തില്‍ മറുപടിയെന്ന പേരില്‍ സിപിഎം സംഘടിപ്പിച്ച മതേതര ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള നീക്കങ്ങള്‍ പാര്‍ട്ടിയെ അപഹാസ്യരാക്കിയിരുന്നു. മതേതരത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന ഇത്തരം മിമിക്രികള്‍ സിപിഎമ്മിന്റെ വിലയിടിക്കാനേ ഉപകരിച്ചിട്ടുള്ളൂ.

അതിനിടെയാണ് സിപിഎമ്മിനെ വെട്ടിലാക്കി രാമായണ മാസാചരണ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം വ്യക്തമാക്കുന്നു. സംസ്‌കൃത സംഘത്തിന്റെ ചുമതലയുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ആ പ്രചാരണം തെറ്റ്

ആ പ്രചാരണം തെറ്റ്

സിപിഐഎം കർക്കിടമാസം രാമായണമാസമായി ആചരിക്കുവാൻ തീരുമാനിച്ചതായുള്ള പ്രചരണം വസ്തുതക്ക് നിരക്കുന്നതല്ല. സംസ്കൃത സംഘം എന്ന സംഘടന രൂപീകരിക്കാൻ സിപിഐഎം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിക്കരുത് ചർച്ച ചെയ്യരുത് എന്ന നിലപാടും സിപിഐഎം ന് ഇല്ല.

കേവല പരായണങ്ങളല്ല

കേവല പരായണങ്ങളല്ല

മനുഷ്യകുലം ഇന്നേവരെ നേടിയിട്ടുള്ള കൈകാര്യം ചെയ്തിട്ടുള്ള അറിവുകളിലുംരചനകളിലും തൊഴിലാളി വർഗത്തിൻ്റെ വിയർപ്പുതുള്ളികൾ കാണാനാകും. അതുകൊണ്ടുതന്നെ അവയെ കുറിച്ചെല്ലാം ഞങ്ങൾ ചർച്ചചെയ്യും. അത് കേവല പരായണങ്ങളല്ല, സാമൂഹ്യ മാറ്റത്തിനായുള്ള പഠനപ്രവർത്തങ്ങളായിരിക്കും.ചൂഷണരാഹിതമായ സമൂഹക്രമത്തിനായുള്ള യാത്രക്കായ് ഉപകാരപ്പെടുന്നതെല്ലാംഉപയോഗിക്കുകയും ചെയ്യും.

ആർഎസ്എസിനെ തുറന്ന് കാണിക്കാൻ

ആർഎസ്എസിനെ തുറന്ന് കാണിക്കാൻ

രണ്ടാമതായി, സംസ്കൃത സംഘത്തെക്കുറിച്ചാണ്. രണ്ടുവർഷത്തിലധികമായി പ്രവർത്തിച്ചുവരുന്നൊരു സംഘടനയാണ് സംസ്കൃത സംഘം. പുരോഗമന ചിന്താ ഗതിക്കാരും മതനിരപേക്ഷവാദികളും മുൻകൈയെടുത്ത് രൂപീകരിച്ചതാണ് സംസ്കൃത സംഘം. പുരാണേതിഹാസങ്ങളും ഭാരതീയ ദർശനങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിനായി ആർഎസ്എസ് ഉപയോഗിക്കുന്നുവെന്നത് വർത്തമാനകാല യാതാർത്ഥ്യമാണ്. അതിനെ തുറന്ന് കാണിക്കാൻ സംസ്കൃത സംഘത്തിൻറെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായാൽ തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

കർക്കിടകം തടസ്സമാകരുത്

കർക്കിടകം തടസ്സമാകരുത്

ചിങ്ങമെന്നോ കന്നിയെന്നോ, മേടമെന്നോ ഇടവമെന്നോ വ്യത്യാസമില്ലാതെ എല്ലാമാസവും എല്ലാ ദിവസവും അത്തരം പ്രവർത്തനങ്ങൾ നടത്തണം. കർക്കിടമാണെന്ന കാരണത്താൽ നടത്താതിരിക്കാനും പാടില്ല. ഡിഡി കൊസാംബിയും ദേബീപ്രസാദ് ചതോപാദ്യയുംഉൾപ്പെടെയുള്ള പണ്ഡിതനിരയുടെ സംഭാവനകൾ ആർഎസ്എസ് പരിവാരങ്ങൾക്ക്എക്കാലത്തും അസ്വസ്തത സൃഷ്ടിക്കുന്നതാണ്. അവരൊക്കെ തുറന്നിട്ട ബഹുസ്വരതയുടെ പാതയെ സംഭനമാക്കുന്നതിനുള്ള നീക്കങ്ങൾക്ക്മുൻകൈയെടുക്കുന്നവരോടൊരു സ്നേഹം സ്വാഭാവികം മാത്രം.

ഫേസ്ബുക്ക് പോസ്റ്റ്

വി ശിവദാസൻ ഫേസ്ബുക്ക് പോസ്റ്റ്

കൂടുതൽ cpm വാർത്തകൾView All

English summary
Dr. V Sivadasan's facebook post about CPM's ramayana masacharanam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more