കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍എ അഴിമതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു! ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാംപ്രതി

Google Oneindia Malayalam News

യുഎന്‍എ അഴിമതി ആരോപണത്തിൽ അഞ്ച് പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയാണ് കേസ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാംപ്രതിയായാണ് കേസെടുത്തിരിക്കുന്നത്. യുഎന്‍എ മുന്‍ വൈസ് പ്രസിഡണ്ടായ സിബി മുകേഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്കാണ് മുകേഷ് പരാതി നല്‍കിയിരുന്നത്. മൂന്നര കോടിയുടേതാണ് അഴിമതി ആരോപണം. അസോസിയേഷന്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ മൂന്നര കോടി രൂപ ജാസ്മിന്‍ ഷാ അടക്കമുളളവര്‍ തട്ടിയെടുത്തു എന്നാണ് പരാതി.

അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!

2017 മുതല്‍ 2019 ജനുവരി വരെയാണ് അക്കൗണ്ടില്‍ പണം എത്തിയത്. ജാസ്മിന്‍ ഷാ അടക്കം മൂന്ന് പേരാണ് ആ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എന്നാണ് മുകേഷ് പരാതിയില്‍ ആരോപിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് ആയിരുന്നു.

una

എന്നാല്‍ ആദ്യ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയില്ല. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ പരാതിക്കാര്‍ വീണ്ടും ക്രൈബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഇതോടെ അന്വേഷണം തിരുവനന്തപുരം യൂണിറ്റിലേക്ക് എത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റ് കേസ് എടുത്ത് അന്വേഷിക്കാന്‍ ശുപാര്‍ശ നല്‍കി.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയിന്മേലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടത്. ജാസ്മിന്‍ ഷായെ കൂടാതെ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അന്വേഷണത്തിനെതിരെ ജാസ്മിന്‍ ഷാ കോടതിയെ സമീപിച്ചിരുന്നു.

English summary
Crime Branch registered case against Jasmin Sha and 4 others in financial fraud allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X