കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ കണ്ണും ഹൈക്കോടതിയിലേക്ക്... നാലു കേസുകള്‍ പരിഗണിക്കും, തോമസ് ചാണ്ടിക്ക് വിധിദിനം

എന്‍സിപിയുടെ നേതൃയോഗവും ഉച്ചയ്ക്കു ശേഷം ചേരുന്നുണ്ട്‌

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കൈയേറ്റ വിവാദത്തില്‍ കുടുങ്ങി സമ്മര്‍ദ്ദത്തിലായ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിവസമാണ് ചൊവ്വാഴ്ച. വിവാദങ്ങളെ തുടര്‍ന്ന് ഇതിനകം ഒറ്റപ്പെട്ടു കഴിഞ്ഞ തോമസ് ചാണ്ടിയുടെ രാജി പ്രഖ്യാപനം ഉണ്ടാവുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരടക്കം പല മുതിര്‍ന്ന നേതാക്കളും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിയുടെ മന്ത്രിക്കസേരയില്‍ നിന്നും താഴെയിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും ഇതേ കസേരയില്‍ ഇരിപ്പ് ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ്. ശശീന്ദ്രന്റെ രാജിക്കു വഴി വച്ച ഫോണ്‍ വിളി കേസ് ഇതിനകം ഒത്തുതീര്‍പ്പായിക്കഴിഞ്ഞിട്ടുണ്ട്. കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിന് വീണ്ടും മന്ത്രിയാവാമെന്ന് എന്‍സിപി നേതൃത്വം തന്നെ നേരത്തേ വ്യക്തമാക്കിയതാണ്.

നാലു കേസുകള്‍ ഹൈക്കോടതിയില്‍

നാലു കേസുകള്‍ ഹൈക്കോടതിയില്‍

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട നാലു കേസുകളാണ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുക. തന്റെ കീഴിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനി നടത്തിയ കയ്യേറ്റങ്ങള്‍ വിശദമാക്കുന്ന കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിച്ച കോടതി സാധാരണക്കാരനാണ് ഭൂമി കൈയറിയതെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കില്ലേയെന്നു ചോദിക്കുകയും ചെയ്തിരുന്നു.

പൊതുതാല്‍പ്പര്യ ഹര്‍ജികളും

പൊതുതാല്‍പ്പര്യ ഹര്‍ജികളും

ഇതു മാത്രമല്ല തോമസ് ചാണ്ടിക്കെതിരേയുള്ള പൊതു താല്‍പ്പര്യ ഹര്‍ജികളും ചൊവ്വാഴ്ച ഹൈക്കോടതി പരിഗണി്ക്കും. ഇതിലെ ഒരു കേസിലാണ് നേരത്തേ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
മന്ത്രിക്കും സാധാരണക്കാരനും ഇവിടെ രണ്ടു തരത്തിലുള്ള നീതിയാണോയെന്നും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കോടതി ചോദിച്ചിരുന്നു.
കേസില്‍ കോടതിയുടെ ഭാഗത്തു നിന്നും എന്തെങ്കിലും അനുകൂല നിലപാടുണ്ടായാല്‍ മന്ത്രി സ്ഥാനത്തു പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി. എന്നാല്‍ കോടതിയുടെ നിലപാട് മറിച്ചാണെങ്കില്‍ ഇനിയും അദ്ദേഹത്തിനു തുടരാന്‍ സാധിക്കില്ല.

കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വാദിക്കും

കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വാദിക്കും

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുന്നത്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരായ വ്യാപം അഴിമതിക്കേസിന്റെ മുന്‍നിര പോരാളി കൂടിയാണ് അദ്ദേഹം.
കോണ്‍ഗ്രസിന്റെ എംപിയെ തന്നെ കേസ് വാദിക്കുന്നതിനായി രംഗത്തിറക്കിയ തോമസ് ചാണ്ടി പ്രതിപക്ഷ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഹര്‍ജിക്കാര്‍

ഹര്‍ജിക്കാര്‍

ലേക് പാലസ് റിസോര്‍ട്ട് നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സിപിഐ അനുഭാവിയായ തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദന്റെ പൊതു താല്‍പ്പര്യ ഹര്‍ജി. എന്നാല്‍ മാര്‍ത്താണ്ഡം കായലില്‍ മണ്ണിട്ടു നികത്തിയ മന്ത്രിക്കെതിരേ കേസെടുക്കണമെന്ന് കൈനകരി പഞ്ചായത്ത് അംഗം ബികെ വിനോദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പാടം നികത്തി ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡും പാര്‍ക്കിങ് ഏരിയ നിര്‍മിച്ചതിനെ ചോദ്യം ചെയ്ത് പാടശേഖര സമിതി അംഗമായ ജയപ്രസാദും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

എന്‍സിപി യോഗവും

എന്‍സിപി യോഗവും

ഹൈക്കോടതി കേസുകള്‍ പരിഗണിക്കുന്നതിനു പിന്നാലെ എന്‍സിപിയുട നേതൃത്വം യോഗവും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ചേരുന്നുണ്ട്. പക്ഷെ ഈ യോഗത്തില്‍ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്‌തേക്കില്ലെന്ന് സൂചനയുണ്ട്. കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലായിരിക്കും ഇക്കാര്യം ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം.
എന്നാല്‍ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും കടുത്ത വിമര്‍ശനമുണ്ടായാല്‍ എന്‍സിപി നേതൃത്വം തോമസ് ചാണ്ടി വിഷയം ചര്‍ച്ചയ്ക്കു വച്ചേക്കുമെന്നാണ് വിവരം.

English summary
Crucial day for minister Thomas chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X