• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംവിധായകനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്‌

  • By Desk

തിരുവനന്തപുരം: പ്രമുഖ ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്റി സംവിധായനുമായ രൂപേഷ് കൂമാറിനെതിരെ ഗുരുതരമായ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. സ്റ്റെര്‍ലൈറ്റ് സമരംനടന്ന തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് വാര്‍ത്ത തയ്യാറാക്കാനായി ഒരുമിച്ച് യാത്രചെയ്തപ്പോള്‍ രൂപേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ആരതി രഞ്ജിത് തന്റെ ഫെയ്‌സ്ബുക്കില്‍ പറയുന്നത്.

ദളിത്, സ്ത്രീപക്ഷ, കീഴാള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന ആക്ടിവിസ്റ്റിനൊപ്പമുള്ള യാത്ര ഭീതിതമായ അനുഭവമായിരുന്നു എന്നം ആരതി ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തു. സംഭവത്തില്‍ വിശദീകരണവുമായി രൂപേഷ് കുമാറും രംഗത്ത് എത്തിയിട്ടുണ്ട്. ആരതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ..

യാത്ര

യാത്ര

ഇത്തിരി വല്യ പോസ്റ്റാണ്. ഈ ജൂലൈ 7ാം തീയതി തൂത്തുക്കുടിയിലേക്ക് ഒരു യാത്ര പോയിരുന്നു. സ്റ്റെര്‍ലൈറ്റ് പ്രശ്നങ്ങള്‍ക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവര്‍ ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. ദളിത് ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനൊപ്പമാണ് യാത്ര നടത്തിയത്. ഒരുപക്ഷേ ജീവിതത്തില്‍ ഇത്രയധികം പേടിച്ചുകൊണ്ട് ഒരു യാത്ര ഞാന്‍ ചെയ്തിട്ടുണ്ടാവില്ല.

തമ്പാനൂരില്‍ നിന്ന്

തമ്പാനൂരില്‍ നിന്ന്

ഏഴാം തീയതി പതിനൊന്ന് മണിയോട് കൂടിയാണ് തമ്പാനൂരില്‍ നിന്ന് ബസിന് യാത്ര തുടങ്ങിയത്. കുറെയധികം സംസാരിച്ചു. ജീവിതം, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങള്‍. വളരെ സന്തോഷത്തിലാണെന്നും ഇങ്ങനെയൊരു പെണ്ണിനെ ആദ്യമായി പരിചയപ്പെടുവാണെന്നും രൂപേഷ് പറഞ്ഞു. അതിനിടയില്‍ എപ്പോഴോ ഫെയ്സ്ബുക്കിലെ എന്റെ പ്രൊഫൈല്‍ പിക്ചര്‍ കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

ചൊറിയന്‍ പുഴു

ചൊറിയന്‍ പുഴു

ഈ ഫോട്ടോ കണ്ടിട്ടാണ് നിന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഞാന്‍ ഉറപ്പിച്ചത്' ഞാന്‍ ആകെ വല്ലാണ്ട് ആയിപ്പോയി. ഈ ഊളത്തരം പൊഴിഞ്ഞ അതേ വായില്‍ നിന്നാണ് കാലയുടെ രാഷ്ട്രീയത്തെപ്പറ്റി സംവാദം നടന്ന വേദിയില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ദളിത് സ്ത്രീകള്‍ ഇല്ലെന്നും സ്ത്രീ സമത്വം ഇല്ലെന്നും ഘോരഘോരം പ്രസംഗിച്ചത്. നേരം പോകുന്തോറും അയാളുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫെയ്സ്ബുക്കിലെ സ്റ്റാറ്റസുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയന്‍ പുഴു മാത്രമാണ് അയാള്‍ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാന്‍ മനസിലാക്കി.

മാറിക്കിടക്കെടോ

മാറിക്കിടക്കെടോ

രാത്രിയിലെ സംഭവവികാസങ്ങള്‍ അതിലും ഭയാനകമായിരുന്നു. മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഞാന്‍ അതീവ സുന്ദരിയായി തോന്നി. ഉമ്മ വെക്കണം കെട്ടി പിടിക്കണം എന്ന ആവശ്യങ്ങള്‍ വേറെ. എന്റെ ദേഹത്ത് തൊട്ടാല്‍ കൊന്നു കളയുമെന്ന് ഞാന്‍. അപ്പോള്‍ പുള്ളിയുടെ അടുത്ത് അടവ്.. എനിക്ക് ഒരു അമ്മേടേം അച്ഛന്റേം സ്നേഹം കിട്ടീട്ടില്ല.. എന്ന ഇന്നസെന്റ് മട്ട്. ഭാര്യയുമായി വേര്‍പിരിഞ്ഞ് നിക്കുവാണ്.. സ്നേഹം വേണമെന്ന്. മാറിക്കിടക്കെടോ എന്ന് ഞാന്‍ അലറിവിളിച്ച ഉടനെ അയാള്‍ മോങ്ങാന്‍ തുടങ്ങി. എനിക്ക് അയാളെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അയാള്‍ ഉറങ്ങി. പക്ഷേ പേടിയും വെറുപ്പും കൊണ്ട് ആ രാത്രി അത്രയേറെ യാത്രാക്ഷീണം ഉണ്ടായിരുന്നിട്ടും എനിക്ക് ഉറങ്ങാനേ പറ്റീല.

മാനസികാവസ്ഥ

മാനസികാവസ്ഥ

പിറ്റേ ദിവസം രാവിലെ വീണ്ടും പകല്‍ മാന്യനായി അയാള്‍ ഇറങ്ങി. ഉറക്കമില്ലായ്മയും യാത്രാക്ഷീണവുമായി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് വന്നാല്‍ മതിയെന്നായി. ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഞാന്‍ കഴിഞ്ഞ രാത്രിയിലെ അയാളുടെ പെരുമാറ്റത്തെ പറ്റി ചോദിച്ചു. ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പിന്നെ നീ എന്ത് കണ്ടിട്ടാണ് ഇത്രയും ദൂരം എന്നോടൊപ്പം വന്നതെന്നാണ് അയാള്‍ തിരിച്ച് ചോദിച്ചത്.

വീടെത്തണം

വീടെത്തണം

ആ മലരന്‍ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഇരുന്നു പോയി. ഞാന്‍ എന്റെ ജോലിക്ക് മാത്രമാണ് വന്നതെന്നും അതിന് ഒരു പുരുഷന്റെ കൂടെയല്ല ഒരു മാധ്യമപ്രവര്‍ത്തകന്റെ കൂടെയാണ് ഞാന്‍ വന്നതെന്നും മറുപടി കൊടുത്തു. കുടിച്ച് ബോധമില്ലാതെ ചെയ്തതാണെന്ന് പറഞ്ഞ് അയാള്‍ ക്ഷമ ചോദിച്ചു. കൂടുതലൊന്നും ശ്രദ്ധിക്കാനാകാതെ ഞാന്‍ അസ്വസ്ഥയായി. എത്രയും പെട്ടെന്ന് വീടെത്തണം. വൈഭൂന്റെ (മകന്‍) ഫോട്ടോ പതിവിലേറെ തവണ നോക്കി. തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിന്‍ കയറിയിട്ടാണ് ഉറങ്ങിയത്.

അവരുടെ സംഘം

അവരുടെ സംഘം

ഇത് ആരോടും പറയണമെന്ന് എനിക്കില്ലായിരുന്നു. പക്ഷേ ഈയിടെയായി അറിയുന്നതൊക്കെയും വല്ലാണ്ട് വേദനിപ്പിക്കുന്നു. പ്രതിസ്ഥാനത്ത് ഒരേ മലരന്‍മാര്‍, അവരുടെ സംഘം. പേര് പറയാതെ പലരും ഇതിനോടകം ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടുകഴിഞ്ഞു. പക്ഷേ അവര്‍ക്ക് അങ്ങനൊരു മറ നല്‍കുന്നതില്‍ യാതൊരു യോജിപ്പുമില്ല. അതുകൊണ്ടാണ് പേരും സ്ഥലവും സമയവും നല്‍കി ഒരു പോസ്റ്റ്.

നിലപാട്

നിലപാട്

ജോലി സ്ഥലത്ത് സ്ത്രീ സമത്വം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അഭിപ്രായപ്പെടുന്നതില്‍ ഉപരി അത് പ്രാവര്‍ത്തികമാക്കുന്നവളാണ് ഞാന്‍. പക്ഷേ പൊതുവേദികളില്‍ പ്രസംഗിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ സ്ത്രീകള്‍ക്ക് നേരെ കടന്നാക്രമിക്കുന്നവനെ, അവന്‍ ദളിതനായാലും സവര്‍ണനായാലും ഒരു ന്യായീകരണം കൊണ്ടും മറകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ താല്പര്യമില്ല.

ഇര

ഇര

രൂപേഷ് കുമാര്‍, നിങ്ങള്‍ തുരുത്തിയിലെ പെണ്‍കുട്ടികള്‍ എന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പറയുമ്പോള്‍ എനിക്ക് ഇപ്പോള്‍ പേടിയാണ്. കാരണം അത് പോലൊരു ഇര ഇന്നലെ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവളുടെ അനുഭവം കേട്ട് തരിച്ചിരുന്നു പോയി. 'പൂമൊട്ടുകളെ കൈവെള്ളയിലിട്ട് ഞെരിച്ചിട്ടല്ല വരാന്‍ പോകുന്ന വസന്തത്തെക്കുറിച്ച് സംസാരിക്കേണ്ടത്.'

മറുപടി

മറുപടി

രൂപേഷ് കുമാറിന്റെ മറുപടി ഫെയ്‌സ്ബുക്ക് പോസ്റ്റ്

രൂപേഷ് കുമാര്‍ എന്ന വ്യക്തി ഒരു ലൈംഗിക അതിക്രമ വീരന്‍ ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. അതിനു എന്റെ ഭാഗത്തു നിന്നു കൂടി വിശദീകരണം നല്‍കണം എന്ന് തോന്നി.

ആരതി എന്ന സ്ത്രീയുമായി തൂത്തുക്കുടിയിലേക്ക് ആറു മണിക്കൂറോളം യാത്ര ചെയ്തിട്ടുണ്ട്. അതില്‍ പല പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. അവരുടെ ഫോട്ടോ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. അവരുടെ കൂടെ മദ്യപിച്ചിട്ടുണ്ട്. അത് പോലെ അവര്‍ പറഞ്ഞത് പോലെ സംസാരിച്ചിട്ടുമുണ്ട്. അവര്‍ മാറിക്കെടക്ക് എന്ന് പറഞ്ഞപ്പോള്‍ മാറിക്കിടന്നിട്ടും ഉണ്ട്. അത് പോലെ പിറ്റേ ദിവസം രാവിലെ ഒരു അതിക്രമവും എന്റെ ഉദ്ദേശം അല്ല എന്ന് അവരോടു വ്യക്തമാക്കിയിട്ടുമുണ്ട്.

സംസാരിച്ചത്

സംസാരിച്ചത്

അതിനു ശേഷം അവര്‍ എന്റെ കൂടെ തിരുവനന്തപുരം വരെ യാത്ര ചെയ്തിട്ടുമുണ്ട്. അതിനു ശേഷം അവര്‍ ഒരു സുഹൃത്ത് എന്ന രീതിയില്‍ എന്നോട് സംസാരിച്ചിട്ടുമുണ്ട്. അവര്‍ ചെയ്ത സ്റ്റോറികള്‍ എനിക്ക് അയച്ചിട്ടുമുണ്ട്. അതിനു ശേഷം ആണ് മലരന്‍ എന്നൊക്കെ പറഞ്ഞ പോസ്റ്റുകള്‍ കണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം അടുപ്പം തോന്നിയത് കൊണ്ടാണ് എന്റെ ജീവിതത്തെ ക്കുറിച്ച് അവരോടു സംസാരിച്ചത്. അത് അവരെ അതിക്രമിക്കാനുള്ള കരച്ചില്‍ ആണെന്ന് ഒക്കെ പറഞ്ഞാല്‍ എനിക്കൊന്നും പറയാന്‍ ഇല്ല.

നിന്നു തരാന്‍ പറ്റില്ല

നിന്നു തരാന്‍ പറ്റില്ല

പിന്നെ ഞാന്‍ ഒരു പാട് പെണ്‍കുട്ടികളെ എന്റെ സോഷ്യല്‍ പ്രിവിലെജൂ വെച്ച് അതിക്രമിച്ചിട്ടുണ്ട് എന്നാണ് അടുത്തതു. ഞാന്‍ ഒരു പാട് പെണ്‍കുട്ടികളോട് ചാറ്റില്‍ സംസാരിച്ചിട്ടുണ്ട്. അത് പോലെ അവരോടു ഫ്‌ലെര്‍ടു ചെയ്തിട്ടുണ്ട്. ചിലരെ പ്രേമിച്ചിട്ടുണ്ട് ലൈംഗികത സംസാരിച്ചിട്ടുണ്ട്. ചിലരുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടും ഉണ്ട്. അത് മുഴുവന്‍ അതിക്രമം ആണെന്ന് പറഞ്ഞു പോസ്റ്റ് അടിക്കാന്‍ തീരുമാനിച്ചാല്‍ നിന്നു തരാന്‍ പറ്റില്ല.

ഉള്‍കൊണ്ടിട്ടുണ്ട്

ഉള്‍കൊണ്ടിട്ടുണ്ട്

അതില്‍ ചിലരുടെ അടുത്ത് പക്ഷെ എനിക്ക് ഒരു പുരുഷന്‍ എന്ന രീതിയിലുള്ള അതിക്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അത് എനിക്ക് തന്നെ തിരിച്ചറിഞ്ഞിട്ടും ഉണ്ട്. അത് പൂര്‍ണമായും ഉള്‍കൊണ്ടിട്ടുണ്ട്. ഉള്‍കൊള്ളാന്‍ ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. ഈ ഒരു പൊസിഷനില്‍ നിന്നു കൊണ്ട് തന്നെ ആണ് ഞാന്‍ സംസാരിച്ചിട്ടുള്ളതും.

സിനിമ പ്രവര്‍ത്തകന്‍

സിനിമ പ്രവര്‍ത്തകന്‍

പിന്നെ ഞാന്‍ ദളിത് ആക്റ്റീവിസ്റ്റ് എന്ന പ്രിവിലെജൂ സോഷ്യല്‍ മീഡിയയിലെ പ്രിവിലെജൂ ഇതൊക്കെ ഉപയോഗിച്ച് അതിക്രമിച്ചിരിക്കുന്നു എന്നാനു പറഞ്ഞിരിക്കുന്നതു. പ്രിവിലെജിന്റെ കാര്യം പറഞ്ഞാല്‍ വലിയ തമാശ ആണ്. അതോണ്ട് അതൊന്നും പറയുന്നില്ല. പിന്നെ ഞാന്‍ എവിടെയും ഒരു സിനിമ പ്രവര്‍ത്തകന്‍ എന്നല്ലാതെ സ്വയം അവകാശപ്പെട്ടിട്ടില്ല. അത് കൊണ്ട് ഏതെങ്കിലും സ്ത്രീകള്‍ക്ക് ഞാന്‍ അതിക്രമിച്ചു എന്ന് തോന്നിയാല്‍ അവരോടു ഞാന്‍ ക്ഷമ ചോദിക്കുന്നു. അതിനും അപ്പുറം മറ്റേതെങ്കിലും രീതിയില്‍ അവര്‍ക്ക് മുന്നോട്ടു പോകണമെങ്കില്‍ മുന്നോട്ടു പോകാം.

തെറ്റ് പറ്റിയിട്ടുണ്ട്

തെറ്റ് പറ്റിയിട്ടുണ്ട്

ഇത് ഞാന്‍ ഇവിടെ പറയുന്നത് എന്നെ വ്യക്തമാക്കണം എന്ന് തോന്നിയത് കൊണ്ടാണ്. അല്ലാതെ ഒന്നിനോടും ഒരു വിശദീകരണം നല്‍കാന്‍ അല്ല. ഒരാളെയും അതിക്രമിച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. പക്ഷെ അതിന്റെ ഇടയില്‍ തീര്‍ച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്. പക്ഷെ ഇതിനെ സ്വയം മറികടന്നു മുന്നോട്ടു പോകും എന്ന് തന്നെ ആണ് ഉറപ്പിച്ചതു. ഇത് തിരിച്ചറിയുന്നവര്‍ക്കു അങ്ങനെ ആകാം.

വെറും രൂപേഷ് കുമാര്‍

വെറും രൂപേഷ് കുമാര്‍

പിന്നെ ഒറ്റപ്പെടുത്തി അങ്ങ് തീര്‍ത്തു കളയാം എന്ന് ഉള്ളവരോട് ചിരി മാത്രേ ഉള്ളൂ. പിന്നെ ബാക്കി ഉണ്ടായിരുന്ന ദാരിദ്ര്യ ഇനിയും കൂടും എന്നെ ഉള്ളൂ. ഇപ്പൊ അത്യാവശ്യം മുന്നോട്ടു പോകാന്‍ എഴുതി ക്കിട്ടുന്നത് ഇല്ലാണ്ട് ആകും. എന്തായാലും ജീവിതം മുന്നോട്ടു പോയല്ലേ പറ്റൂ. ഒഴിഞ്ഞു പോകേണ്ടവര്‍ക്കു ഒക്കെ ഒഴിഞ്ഞു പോകാം.ആക്രമിക്കേണ്ടവര്‍ക്ക് അങ്ങനെയും.പക്ഷെ, ഇനി രൂപേഷ് കുമാര്‍ വെറും രൂപേഷ് കുമാര്‍ ആയിരിക്കും.

ഫെയ്സ്ബുക്ക് പോസ്റ്റ്

മാധ്യമപ്രവര്‍ത്തകയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റ്

ആരോപണ വിധേയന്‍റെ വിശദീകരണം

English summary
dalit activist and documentary maker roopeshkumar accused of sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X