ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎം മറുപടി പറയേണ്ടി വരും: ഡീന്‍ കുര്യാക്കോസ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ 37 വെട്ടുവെട്ടി കൊന്ന സിപിഎം അക്രമികളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്നും ഷുഹൈബിന്റെ രക്തസാക്ഷിത്വത്തിന് സി പി എം മറുപടി പറയേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നതു മാത്രമാണ് ഷുഹൈബ് ചെയ്ത തെറ്റ്. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതുപോലെ രാഷ്ട്രീയ എതിരാളികളെ വെട്ടിവീഴ്ത്തുന്ന പ്രാകൃത രാഷ്ട്രീയം സി പി എമ്മിനെ എവിടെ ചെന്ന് എത്തിച്ചുവെന്ന് ആലോചിക്കണമെന്ന് ഡീന്‍ അഭിപ്രായപ്പെട്ടു. ഷുഹൈബിന്റെ കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് മാനാഞ്ചിറയ്ക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡീന്‍.

സുന്നി തര്‍ക്കങ്ങളില്‍ ഇടപെട്ട് സര്‍ക്കാര്‍; ഏപ്രിലില്‍ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി വഖഫ് അദാലത്ത്

അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും ഏറ്റവും ഒടുവില്‍ ഷുഹൈബിനെയും കൊല ചെയ്ത സി പി എം ഇനി ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് ഒരക്ഷരം പറയരുത്. പാവപ്പെട്ട ഒരു കുടുംബത്തിന്റെ അത്താണിയെയാണ് ഇല്ലാതാക്കിയത്. അഭിപ്രായ വ്യത്യാസം പോലും വെച്ചുപൊറുപ്പിക്കാത്ത വിധത്തില്‍ അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് രാഷ്ട്രീയം തന്നെയാണ് സി പി എം അവലംബിക്കുന്നതെന്ന് ഡീന്‍ ആരോപിച്ചു.

deankuriakose

കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജയ്‌സല്‍ അത്തോളി അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ ആര്‍ ഷഹിന്‍, ഭാരവാഹികളായ പി ടി സന്തോഷ്‌കുമാര്‍, സി വി ഷംജിത്ത്, അഷ്‌റഫ് എടക്കാട്, ഷിംജു കൊടുവള്ളി, വി ടി ഷിജുലാല്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ സംസാരിച്ചു. ഡി സി സി യില്‍ നിന്ന് പ്രതിഷേധ പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

English summary
Dean kuriakose about Shuhaib's murder

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്