കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്ര കുമാറിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് വിട്ടുപോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പാര്‍ട്ടിയെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി പാലക്കാട് ഡി.സി.സി പ്രസിഡന്റ് അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാനാണ് നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംബി രാജേഷിനെതിരെ റെക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയ വീരേന്ദ്ര കുമാര്‍ കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് പി.പി തങ്കച്ചന്‍ അറിയിച്ചു.

veerendra-kumar

റിപ്പോര്‍ട്ടില്‍ പേരുകള്‍ പരാമര്‍ശിക്കുന്ന ഡി.സി.സി പ്രസിഡന്റ് സി.വി ബാലകൃഷ്ണന്‍, പി.ബാലഗോപാല്‍, സി.ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഉപസമിതിയുടെ ശുപാര്‍ശ. ആര്‍.ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതിയാണ് വിരേന്ദ്രകുമാറിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഇതുവരെയായി നടപടിയെടുത്തിരുന്നില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച വീരേന്ദ്രകുമാര്‍ യുഡിഎഫിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. യുഡിഎഫില്‍ യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനതാ പാര്‍ട്ടികളുടെ ഏകീകരണത്തിന്റെ ഭാഗമായി ജനതാദള്‍ യുണൈറ്റഡ് എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകൂടി വന്നതോടെയാണ് പാലക്കാട് റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ തിടുക്കപ്പെട്ട് നടപടിക്കൊരുങ്ങുന്നത്.

English summary
Defeat of UDF candidate in Palakkad: Report accepted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X