നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർത്തിയെന്ന ദിലീപിന്റെ പരാതി: വിധി പറയുന്നത് 17ലേക്ക് മാറ്റി

  • Posted By:
Subscribe to Oneindia Malayalam

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം പോലീസ് ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. കുറ്റപത്രത്തിലെ വിവരങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.അതേസമയം കുറ്റപത്രം ചോര്‍ത്തിയത് ദിലീപ് തന്നെയാണ് എന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആരോപിച്ചു.

വിഎസിനെതിരെയും വിടി ബൽറാം.. ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വിഎസ്സിന്റെ വീക്ക്‌നെസ്സ്!!

നേരത്തെ പോലീസിനോട് ദിലീപിന്റെ പരാതിയില്‍ കോടതി വിശദീകരണം തേടിയിരുന്നു. പോലീസ് കുറ്റപത്രം ചോർത്തി നല്‍കിയിട്ടില്ലെന്നും കേസ് വഴി തെറ്റിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മാത്രമല്ല കുറ്റപത്ത്രതിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടയില്‍ നല്‍കിയപ്പോള്‍ ചോര്‍ന്നതാകാം എന്നും പോലീസ് വാദിക്കുകയുണ്ടായി. ഇത് പോലീസിനെ പരിഹാസ്യരാക്കുകയും ചെയ്തു.

dileep

ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റിയല്ല.. ബൽറാമിനെ തേച്ചൊട്ടിച്ച് ഭാഗ്യലക്ഷ്മി

കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണം എന്ന ആവശ്യവും ദിലീപ് കോടതിക്ക് മു്ന്നിലുന്നയിച്ചിരുന്നു. ദിലീപിന് എതിരെ രൂക്ഷമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിച്ഛന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഫോണ്‍ രേഖകള്‍ അടക്കമുള്ളവ അപേക്ഷ നല്‍കി വാങ്ങിയ ദിലീപ് അവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.കേസിലെ എട്ടാം പ്രതിയായ ദിലീപ് കഴിഞ്ഞ ഒക്ടോബര്‍ 3 മുതല്‍ ജാമ്യത്തില്‍ കഴിയുകയാണ്. അഭിഭാഷകനൊപ്പം അങ്കമാലി കോടതിയിലെത്തി ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു. നടിയുടെ ദൃശ്യങ്ങൾ അടക്കമുള്ള പൂർണ തെളിവുകൾ ലഭിക്കുന്നതിന് വേണ്ടി ദിലീപ് കോടതിയെ സമീപിക്കുമെന്ന് വാർത്തയുണ്ടായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Case Chargesheet laekage: Ankamali Court to give verdict on 17th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്