കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിനാശകാലെ വിപരീത ബുദ്ധി': ദിലീപ് ചെയ്യുന്നതെല്ലാം അദ്ദേഹത്തിന് തന്നെ തിരിച്ചടിക്കുകയാണ്; ടിബി മിനി

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് ദിലീപിനെ സംബന്ധിച്ചിടത്തോളം വിനാശകാലെ വിപരീത ബുദ്ധി എന്ന് പറയുന്നത് പോലെയാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടിബി മിനി. ദിലീപ് എപ്പോഴൊക്കെ ഈ കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ കോടതിയെ സമീപിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ വിപരീതമായിട്ടാണ് വരുന്നത്.

16,4,2017 ല്‍ ദിലീപ് ഏതോ ഒരു വിദേശ രാജ്യത്തേക്ക് പോവുന്ന സമയത്താണ് പള്‍സർ സുനി തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും പറഞ്ഞ് ഡി ജി പിക്ക് ഒരു പരാതി എഴുതിയിടുന്നത്. ആ ഒരു പരാതിയാണ് യഥാർത്ഥത്തില്‍ ദിലീപിനെ ഈ കേസിലെ പ്രതിയാക്കുന്നതെന്നും അഡ്വ. ടിബി മിനി അഭിപ്രായപ്പെടുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

മഞ്ജു വാര്യർക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്; ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബൈജു കൊട്ടാരക്കരമഞ്ജു വാര്യർക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ട്; ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബൈജു കൊട്ടാരക്കര

ആ കത്ത് സംബന്ധിച്ച അന്വേഷണത്തിലാണ് ദിലീപിനെ

ആ കത്ത് സംബന്ധിച്ച അന്വേഷണത്തിലാണ് ദിലീപിനെ പ്രതിയാക്കുന്നതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചത്. പിന്നീട് മെമ്മറി കാർഡിന്റെ വിഷയത്തിലും ദിലീപ് കൊടുത്ത കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയില്‍ നിന്നും വന്ന വിധിപ്രകാരം 19,12,2020 ദിലീപും കൂട്ടരും കോടതിയില്‍ വെച്ച് എഫ് എസ് എല്ലില്‍ നിന്നുള്ള ആളുകളുടെ സാന്നിധ്യത്തില്‍ ഇത് കണ്ട സമയത്താണ് യഥാർത്ഥത്തില്‍ ദിലീപിനെതിരെ രണ്ടാമത്തെ പ്രശ്നം ഉണ്ടാവുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍

ഈ സമയത്താണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ

ഈ സമയത്താണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടുപിടിക്കപ്പെടുന്നത്. അല്ലെങ്കില്‍ ഈ കേസില്‍ മാറിയ ഹാഷ് വാല്യൂ വെച്ചിട്ട് മുന്നോട്ട് പോയോനെ. ആ ഒരു സാഹചര്യത്തില്‍ ദിലീപിന് ഈസിയായി കേസില്‍ നിന്നും ഊരിപ്പോരാന്‍ സാധിക്കുമായിരുന്നു. ഇവിടെയെല്ലാം ദിലീപിനെ കൊണ്ട് തന്നെ ഇതെല്ലാം ചെയ്യിക്കുകയാണ്. മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ കാണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞതിനെ തുടർന്നാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം കണ്ട് പിടിക്കപ്പെടുന്നത്. ഇതിന് ശേഷമാണ് ഈ കേസിലേക്ക് ബാലചന്ദ്രകുമാർ എന്ന് പറയുന്ന സാക്ഷി വരുന്നത്

കോടതിയില്‍ നിന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ

കോടതിയില്‍ നിന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം തെളിവില്‍ ഹാജരാക്കുകയും വലിയൊരു നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തു. കോടതിയുടെയൊക്കെ ശാസനകളെ മറികടന്ന് നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ മെമ്മറി കാർഡില്‍ കൃത്യമായ പരിശോധന നടത്തി തെളിവുകള്‍ കണ്ടെത്തുന്നത്. ഈ കേസില്‍ സത്യമുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അഡ്വ.ടിബി മിനി പറയുന്നു.

ഒരു മുറുക്കാന്‍ വാങ്ങിക്കാന്‍ പോലും കാശില്ലാത്ത പള്‍സർ

ഒരു മുറുക്കാന്‍ വാങ്ങിക്കാന്‍ പോലും കാശില്ലാത്ത പള്‍സർ സുനി സുപ്രീംകോടതിയില്‍ പോയി ജാമ്യത്തിന് വേണ്ടി അപേക്ഷിക്കുന്നു. ആ ജാമ്യം തള്ളിയ ഉടനെ അദ്ദേഹം ഭ്രാന്താണെന്ന് അഭിനയിക്കുന്നു. അതിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് എതിർ പറയുകയല്ല. പക്ഷെ കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് അപമാനകരമാകുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.

മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖ ഉള്‍പ്പടേയുള്ളവർ

മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖ ഉള്‍പ്പടേയുള്ളവർ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നു. പൊതുജനങ്ങളുടെ മുന്നില്‍ ദിലീപ് നല്ലവനാണെന്ന് കാണിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അവർ നടത്തിയത്. എന്നാല്‍ സൂപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്ന പരാതി വായിച്ചുകൊടുത്തിരിക്കുന്ന ഏതൊരെ മനുഷ്യനെ സംബന്ധിച്ചും ദിലീപിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടേയും ഉള്ളിലുള്ള സ്ത്രീ വിരുദ്ധത ആ പരാതിയുലനീളം നമുക്ക് കാണാന്‍ സാധിക്കും.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അനിശ്ചിതമായി നീണ്ട് പോവാന്‍ പാടില്ലെന്ന് ദിലീപ് പറയുന്നുണ്ട്. എന്നാല്‍ യഥാർത്ഥത്തില്‍ ഇത് പറയേണ്ടത് ഇരയാണ്. വിചാരണ ഇങ്ങനെ നീണ്ടുപോവുന്നത് അവരുടെ ജീവിതത്തില്‍ ഗുണകരമായിട്ടുള്ള കാര്യമില്ല. നമ്മുടെ സമൂഹത്തില്‍ അവർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ജയിലില്‍ നിന്നും പുറത്ത് വന്ന ദിലീപ് സിനിമകള്‍ ചെയ്യുമ്പോള്‍ ആ പെണ്‍കുട്ടിക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
ദിലീപിന്റെ വീടിനു മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡുകൾ | *Kerala

English summary
Dileep actress case: Everything Dileep does backfires on himself; Adv. TB Mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X