ദിലീപ്, പള്‍സര്‍ സുനി മാത്രമല്ല; 10 പേരും കോടതിയില്‍ എത്തും; 'സുനി വേഗത്തില്‍ ഇറങ്ങിയേക്കാം'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാകുകയും വിധി പ്രസ്താവത്തിന്റെ തിയ്യതി പുറത്തുവരികയും ചെയ്തു. ഡിസംബര്‍ എട്ടിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി റോസ് വിധി പറയും. അന്നേ ദിവസം എല്ലാ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും ഉള്‍പ്പെടെ 10 പ്രതികളും അന്ന് കോടതിയില്‍ എത്തും.
ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍ ഒരുമച്ച് എത്തുന്ന സാഹചര്യം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ അപൂര്‍വമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഡിസംബര്‍ എട്ടിന് വിധി വന്നാലും അപ്പീല്‍ നടപടികള്‍ തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ കേസ് ഇനിയും വാര്‍ത്തകളില്‍ നിറയും. പള്‍സര്‍ സുനിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. 83 ദിവസമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്.

കേസില്‍ ആദ്യം അറസ്റ്റിലായ വ്യക്തിയാണ് പള്‍സര്‍ സുനി. നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിയായി എന്ന ആരോപണമാണ് ഇയാള്‍ക്കെതിരെയുള്ളത്. ജാമ്യം തേടി പല തവണ സുനി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയിരുന്നു. തുടര്‍ച്ചയായി കോടതികളില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഇയാളെ ആരാണ് സഹായിക്കുന്നത് എന്ന ചോദ്യവും പല കോണില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഏഴ് വര്‍ഷത്തോളമാണ് സുനി ജയിലില്‍ കഴിഞ്ഞത്. എല്ലാ പ്രതികളെയും കോടതി ശിക്ഷിക്കാനാണ് സാധ്യത എന്ന് റിട്ടയേഡ് എസ്പി ജോര്‍ജ് ജോസഫ് മീഡിയ വണ്ണിനോട് പറഞ്ഞു. മിക്ക പ്രതികള്‍ക്കും പത്ത് വര്‍ഷത്തോളം ജയില്‍ ശിക്ഷ ലഭിച്ചേക്കാം. ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ സുനിക്ക് ബാക്കി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ സാധിച്ചേക്കും. എന്നാല്‍ മറ്റുള്ളവര്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു.
അപ്പീല്‍ സാധ്യത ഏറെ, കേസ് നീണ്ടേക്കും
പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്. വെറുതെ വിടുമെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ കരുതുന്നത്. പള്‍സര്‍ സുനിയാണ് യഥാര്‍ഥ പ്രതിയെന്നും ദിലീപിനെ കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും കരുതുന്നവര്‍ സിനിമാ മേഖലയിലുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് കേസില്‍ നിന്ന് സ്വതന്ത്രനാകുമെന്നും സുനി ശിക്ഷിക്കപ്പെടുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
ഡിസംബര്‍ എട്ടിന് കോടതി പ്രാഥമിക വിധി പ്രസ്താവം നടത്താനാണ് സാധ്യത. പ്രതികള്‍ കുറ്റം ചെയ്തോ, ആരൊക്കെ കുറ്റം ചെയ്തെന്ന് ബോധ്യമായി എന്ന് കോടതി പറയും. പ്രതികളില്‍ എത്ര പേര് കുറ്റക്കാരാണ് എന്നും വ്യക്തമാക്കും. ശിക്ഷ പ്രഖ്യാപിക്കുന്നത് മറ്റൊരു ദിവസമാകാനാണ് സാധ്യത. എത്ര വര്‍ഷം തടവ് അനുഭവിക്കണം എന്നതുള്‍പ്പെടെ അന്നായിരിക്കും കോടതി പ്രഖ്യാപിക്കുക.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനുള്ള സാധ്യത ഏറെയാണ്. ഏതെങ്കിലും പ്രതിയെ വെറുതെ വിടുന്ന സാഹചര്യമുണ്ടായാല്‍ അതിനെതികെ പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിക്കാനും സാധ്യതയുണ്ട്. ഹൈക്കോടതിയില്‍ ആകും ആദ്യ അപ്പീല്‍. അതിന് ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. ചുരുക്കത്തില്‍, കേസിലെ എല്ലാ നടപടികളും തീരുന്നു എന്ന് ഇപ്പോള്‍ അര്‍ഥമില്ല. ഇനിയും കേസുമായി ബന്ധപ്പെട്ട നടപടികള്‍ വാര്‍ത്തകളില്‍ നിറഞ്ഞേക്കും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications