കേസ് നല്കിയില്ലായിരുന്നെങ്കില് മഞ്ജുവിനെതിരേയും ക്വട്ടേഷന്‍; മോഹന്‍ലാല്‍ ഒരു നിമിഷം ചിന്തിച്ചില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി കിട്ടിയില്ലെന്ന അതിജീവിതയുടെ പ്രതികരണം വന്നതിനു പിന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനുള്ള തയ്യാറെടുപ്പിലാണ് അതിജീവിതയെന്നും അവളെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: കോടതി വിധി വന്ന ശേഷം ഒരടി മുന്നോട്ടുവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അതിജീവിത. വിധി വന്ന എട്ടാം തീയതി മുതല്‍ ഇന്നലെ രാത്രി വരെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അവള്. ഇന്നാണ് അവള് ആ കുറിപ്പ് പൂര്‍ത്തിയാക്കി പുറത്തുവിട്ടത്. ഈ വിധിയോട് കൂടി പലരും വിചാരിക്കുന്നുണ്ട്, അവള് തളര്‍ന്നു പോയി എന്ന്. ഒരിഞ്ചുപോലും അവള് തളര്‍ന്നിട്ടില്ല. മുന്നോട്ടു ശക്തമായി സഞ്ചരിക്കാന്‍ തന്നെയാണ് അവളുടെ തീരുമാനം.
ഇതിനപ്പുറം അവള്‍ക്കിനി അപമാനം സഹിക്കാന്‍ ഒന്നുമില്ല. രണ്ടു മണിക്കൂര്‍ കാറിനുള്ളില്‍ സംഭവിച്ച അപമാനത്തേക്കാള്‍ അടച്ചിട്ട കോടതിക്കുള്ളില്‍ അവള് അനുഭവിച്ചു. ഇതില്‍ കൂടുതല്‍ ഇനി ഒന്നും സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവള് പ്രതികരിക്കുന്നത്. അപ്പീല്‍ പോകുമെന്ന് നേരത്തെ തന്നെ അവള് പറഞ്ഞിരുന്നു.

അവളെ തളര്‍ത്താമെന്ന് പിആര്‍ വര്‍ക്ക് ചെയ്യുന്നവരോ ഈ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയോ പൈസ വാങ്ങിയ വ്യക്തിയോ ആരും വിചാരിക്കേണ്ട. ഞങ്ങള്‍ എല്ലാവരും ശക്തമായി അവള്‍ക്കൊപ്പം ഉണ്ട്. നേരത്തെ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ വിധി വന്നതോടു കൂടിയാണ് കുറേക്കൂടി എല്ലാവര്ക്കും വ്യക്തമായി കാര്യങ്ങള്‍ മനസിലായത്. അയാള്‍ തന്നെയാണ് ക്വട്ടേഷന്‍ കൊടുത്തത്.
സാമാന്യബുദ്ധി വെച്ച് ചിന്തിച്ചു നോക്കിയാല്‍ കോടതി വിധി വന്നു കഴിഞ്ഞാല്‍ അയാള്‍ പ്രതികരിക്കേണ്ടത്, എനിക്ക് വളരെ സന്തോഷമുണ്ട്, സത്യം വിജയിച്ചു എന്നൊക്കെയാണ്. അതിനു പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അയാള്‍ പറയുന്നത്. ആ നടി ഒരിക്കലും ഇദ്ദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടല്ല സംസാരിച്ചത്. ഇദ്ദേഹം ഇത് സ്വയം എന്നെ തന്നെയാണെന്ന് ചിന്തിക്കുന്നതിനു കാരണം അദ്ദേഹം തന്നെ ആ ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീര്‍ന്നിട്ടില്ല.
ഇനിയും ഞാന്‍ ഇതു തന്നെ ചെയ്യും എന്ന ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയോടു കൂടിയാണ്. സിനിമയ്ക്കുള്ളില്‍ നിന്ന് ആരും അവളെ വിളിച്ചിട്ടില്ല. എല്ലാവരും അയാളോടൊപ്പമാണ് കാരണം അയാളുടെ കയ്യില്‍ പണമുണ്ട്. ആ പണമാണ് സംസാരിക്കുന്നത്. അയാളുടെ മാര്‍ക്കറ്റ് ഇല്ലാതാകുമ്പോള്‍ ഇവരുടെ ഈ പിന്തുണയൊക്കെ ഇല്ലാതാകും.
ശിക്ഷിക്കപ്പെട്ട പ്രതി പുറത്തിറങ്ങിയാലും ഇതുതന്നെയായിരിക്കും ചെയ്യുന്നത്. ആ ഭയം എന്തുകൊണ്ടാണ് കോടതിക്ക് ഇല്ലാതെ പോയത്. എല്ലാ പ്രിവിലേജും അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ഇങ്ങനെയൊരു വിധി പറയാന്‍ കഴിയും. ഇനിയും എത്ര കുട്ടികള്‍ ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വരും. അതിജീവിത അന്ന് ഈ സംഭവം കേസാക്കിയിരുന്നില്ലെങ്കില് ഉറപ്പായും മഞ്ജുവിനായിരിക്കും ഇതു പോലെയുള്ള മറ്റൊരു അനുഭവം നേരിടേണ്ടി വരിക. ഭാഗ്യത്തിന് അവള് കേസ് കൊടുത്തതുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്.
വിധി വരുന്ന അന്ന് തന്നെയാണ് നമ്മള് ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ ദിലീപ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം പോലും അദ്ദേഹം ചിന്തിച്ചില്ല. മേല്‍ കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications