എനിക്ക് അവളെ വിളിക്കാന്‍ പേടി; അവളുടെ മാനത്തിന് അഞ്ചു ലക്ഷം രൂപയേ വിലയുള്ളൂ? വിധിയില്‍ നിരാശ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരായ ആറ് പ്രതികള്‍ക്കും കൂട്ട ബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത്. പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ലഭിച്ചതെങ്കിലും വിചാരണക്കാലത്ത് അനുഭവിച്ച തടവു കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനാല്‍ തന്നെ ഒന്നാം പ്രതി പള്‍സര്‍ സുനി ആദ്യം ജയില്‍ മോചിതനാകും. ശിക്ഷ കുറഞ്ഞതില്‍ പ്രോസിക്യൂഷനും നിരാശ പ്രകടിപ്പിച്ചു.
ഇത്തരം ഹീനമായ കുറ്റകൃത്യത്തിന് കുറഞ്ഞ ശിക്ഷ നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന് വിധി കേട്ട ശേഷം പുറത്തു വന്നു പ്രതികരിച്ചു.
ഒരു പെണ്ണിന്റെ മാനത്തിന് കോടതി 500000 രൂപയാണ് വിലയിട്ടതെന്ന് ശിക്ഷാവിധിയോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇങ്ങനെയാണെങ്കില്‍ മറ്റ് പ്രതികളെ പോലെ ഇൗ പ്രതികളെയും വെറുതെ വിട്ടാല്‍ മതിയായിരുന്നു. ഇത് കുട്ടികള്‍ക്ക് കൊടുക്കുന്ന ശിക്ഷ പോലെയുണ്ട്. അവളുടെ മാനത്തിന് അഞ്ചു ലക്ഷം രൂപയേ വിലയുള്ളൂ? വിധിക്കെതിരെ നമ്മള് ഒന്നും പറയാനും പാടില്ല. എന്തെങ്കിലും പറഞ്ഞാല്‍ നമുക്കെതിരെ കേസ് വരും. വായ കെട്ടിവെച്ചിരിക്കുകയാണ്, മിണ്ടിപ്പോകരുത് എന്ന് പറഞ്ഞ്.

ഇതെന്തു രാജ്യമാണെന്ന് തോന്നിപ്പോവുകയാണ്. അതിക്രമം ചെയ്തവരെല്ലാം നിഷ്കളങ്കരും അതിജീവിത ഒരു വലിയ കുറ്റക്കാരിയും പോലെയായിപ്പോയി വിധി കേട്ടപ്പോള്‍. ആ രാത്രി അവള് കാറില്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു.
ഞാന്‍ അതിജീവിതയുടെ കൂടെയായിരുന്നു ഇത്രയും ദിവസം. ഇപ്പോഴാണ് മടങ്ങിയത്. വിധിയില്‍ പൂര്‍ണമായും നിരാശയാണ്. അതിജീവിത വീട്ടിലുണ്ട്. എനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്. അവള്‍ക്ക് അവളെ കണ്ട്രോള് ചെയ്യാന്‍ പറ്റില്ല.
സമൂഹത്തിന്റെ പ്രതികരണം നോക്കി ശിക്ഷ വിധിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് കോടതി പറയുന്നത്. നാളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഒരു രാമന്പിള്ളയെ വച്ച് ചെറിയ ശിക്ഷ വാങ്ങി പുറത്തിറങ്ങാം. 'നല്ലൊരു' സന്ദേശമല്ലേ സമൂഹത്തിനു കൊടുക്കുന്നത്. പെണ്‍കുട്ടികളോട് ആറു മണി കഴിഞ്ഞാല്‍ നിങ്ങള്‍ വീട്ടിലിരുന്നോളൂ പുറത്തിറങ്ങിയാല്‍, നിങ്ങള്‍ക്കൊക്കെ ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകും.
പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിച്ചതില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരാശ കലര്‍ന്ന പ്രതികരണമാണ് ഉയരുന്നത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന വിധിയാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
വിചാരണ കാലയളവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ പള്‍സര്‍ സുനി ഇനി 13 വര്‍ഷം മാത്രം ജയിലില്‍ കിടന്നാല്‍ മതി. വിധി പകര്‍പ്പ് കിട്ടിയാല്‍ വേഗത്തില്‍ അപ്പീല്‍ പോകാന്‍ ആണ് പ്രോസിക്യൂഷന്റെ തീരുമാനം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications