85 ദിവസം ജയിലില്‍ കിടന്നില്ലേ? അത് അംഗീകരിക്കുന്നില്ലെങ്കില്‍ ദിലീപ് കേസ് കൊടുക്കട്ടെ: ജോയ് മാത്യു
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരിച്ച് നടനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോയ് മാത്യു. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപിന് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം നിയമനടപടി സ്വീകരിക്കണം എന്ന് ജോയ് മാത്യു പറഞ്ഞു. അല്ലാത്തപക്ഷം തന്നെ 85 ദിവസം ജയിലില്‍ അടച്ച നടപടിയെ ദിലീപ് അംഗീകരിക്കുന്ന പോലെയാകും എന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലേക്ക് ദിലീപിനെ തിരിച്ച് വിളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തന്റെ നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് എന്നും പറഞ്ഞു. അതിജീവിതയ്ക്കൊപ്പം എന്ന ക്ലീഷേ ഡയലോഗ് താന്‍ അടിക്കുന്നില്ല എന്നും ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'അമ്മ സംഘടനയില്‍ ദിലീപ് തിരിച്ചുവരണം എന്നുള്ളത് സംഘടന തീരുമാനിച്ചിട്ടില്ല. അത്തരമൊരു ചര്‍ച്ചയും നടന്നിട്ടില്ല. മാത്രമല്ല അത് അദ്ദേഹം ആലോചിക്കേണ്ടതാണല്ലോ. വരണോ വേണ്ടയോ എന്നത്. അദ്ദേഹം രാജി വെച്ച് പോയതല്ലേ. അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം മെമ്പര്‍ഷിപ്പിന് അപേക്ഷിക്കണം. അങ്ങനെ കുറെ ഫോര്മാലിറ്റീസ് ഉണ്ട്. എടുക്കണോ എടുക്കേണ്ടേ എന്ന തീരുമാനം കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രം എടുക്കാന്‍ പറ്റില്ല.
സംഘടനയില്‍ അപേക്ഷ കൊടുക്കുകയും ആ അപേക്ഷ എക്സിക്യൂട്ടീവ് കമ്മിറ്റി പാസാക്കുകയും അത് ജനറല്‍ ബോഡിയില്‍ വരികയും ഒക്കെ വേണം. അതിന് കുറച്ച് പണിയുണ്ട്. മറ്റ് അസോസിയേഷന് പോലെ അല്ല അമ്മ. അവയെല്ലാം ട്രേഡ് യൂണിയന് സ്വഭാവമുള്ള സംഘടനയാണ്. അല്ലെങ്കില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള അസോസിയേഷനുകളാണ്. അമ്മ എന്നത് ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്.
അത് അംഗങ്ങളുടെ വെല്‍ഫയറിന് വേണ്ടിയുള്ളതാണ്. മറ്റേതെല്ലാം പവറിന് വേണ്ടിയുള്ളതാണ്. അമ്മയ്ക്ക് എന്ത് പവറാണ് ഉള്ളത്. അമ്മയിലെ ഏതെങ്കിലും അംഗത്തെ പുറത്താക്കിയാല്‍ ബാക്കിയുള്ള അംഗങ്ങള്‍ പണിമുടക്കുമോ. അസംഭവ്യമാണത്. നമുക്ക് അങ്ങനെ ഒരു ബാര്‍ഗൈനിംഗ് പവര്‍ ഉള്ള ഒരു സംഘടനയല്ല അമ്മ. പക്ഷെ താരപ്പൊലിമയുള്ളത് കൊണ്ട് മീഡിയയുടെ ശ്രദ്ധ അതിലേക്കാണ്.
മറ്റേതിനെല്ലാം ബാര്‍ഗൈനിംഗ് പവര്‍ ഉണ്ട്്. ഫെഫ്ഗയിലെ അംഗങ്ങള്‍ പണിമുടക്കുന്നു, വേതന വര്‍ധനവ് ആവശ്യപ്പെടുന്നു എന്നൊക്കെ പറയുമ്പോള്‍ അതിനൊരു സാംഗത്യം ഉണ്ട്. അതുപോലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പണമുള്ളവരുടെ സംഘടനയാണ്. അവര്‍ പടമെടുക്കേണ്ട എന്ന് വെച്ചാല്‍ പടമില്ല. നടന്മാര്ക്കുള്ളത് ഒരു ബാര്‍ഗൈനിംഗ് പവറുള്ള സംഘടനയല്ല അത്. ദിലീപ് കേസില്‍ എന്റെ നിലപാട് 2017 ല്‍ തന്നെ സ്വീകരിച്ചതാണ്.
നിരാശയില്ല. ഇത് കോടതി വിധിയാണല്ലോ. കോടതി വിധികളില്‍ പലപ്പോഴും നമുക്ക് നിരാശയുണ്ടാകും സന്തോഷമുണ്ടാകും. വിധിപ്പകര്‍പ്പ് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അത് വരുന്നത് വരെ കോടതി വിധി അംഗീകരിച്ചേ പറ്റൂ. എന്റേതായ മനസിലുള്ള കോടതി ഇതൊന്നുമല്ല, അത് പോട്ടെ. നിലവിലെ ഭൗതിക സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന് എന്ന നിലയ്ക്ക് ഇങ്ങനെ ഒരു കോടതി വിധി വന്നു.
വിധിയെ നമ്മള് അംഗീകരിക്കുന്നു. അപ്പീല്‍ പോകാനുള്ള സാഹചര്യമുണ്ട്. ഇനിയും മേല്‍ക്കോടതികളുണ്ട്. ദിലീപിന് ഗൂഢാലോചനയുണ്ട് എന്ന് തോന്നിയതിനാലാകും അങ്ങനെ പറഞ്ഞത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അങ്ങനെയാണെങ്കില്‍ ദിലീപ് അയാളെ 85 ദിവസം ജയിലില്‍ ഇട്ടതിനെതിരെ അല്ലെങ്കില്‍ ആ നടപടിക്കെതിരെ കേസിന് പോകണം. അങ്ങനെ ചെയ്തിട്ട് വേണം തെളിയിക്കേണ്ടത്. അല്ലെങ്കില്‍ അതിനെ അംഗീകരിക്കുന്നത് പോലെയാകില്ലേ. എല്ലാവരും പറയും അതിജീവിതയ്ക്കൊപ്പം എന്ന്. അങ്ങനത്തെ ഒരു ക്ലീഷേ ഡയലോഗ് ഞാന്‍ അടിക്കുന്നില്ല'
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications