Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് അതോടെ ഏറ് കൊണ്ട പട്ടിയെ പോലെ ഓടി വന്നു, തിരുവനന്തപുരത്തെ ഹോട്ടലിൽ കാത്ത് നിന്നു'

നടി ആക്രമിക്കപ്പെട്ട കേസിൽ വലിയ വഴിത്തിരിവായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും താൻ നേരിട്ട് അത് കണ്ടറിഞ്ഞതുമാണെന്നാണ് ബാലചന്ദ്രകുമാർ പിന്നീട്. ദിലീപിനെതിരെ നിരവധി ഓഡിയോകളും വീഡിയോകളും ബാലചന്ദ്രകുമാർ പുറത്തുവിടുകയും ചെയ്തു.

വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പിന്നീട് നടി കേസിൽ കോടതി പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം കേസിൽ വാദം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ബാലചന്ദ്രകുമാർ മരണപ്പെട്ടു. വൃക്ക രോഗം ബാധിച്ചായിരുന്നു മരണം. വിധി പ്രഖ്യാപിക്കാൻ രണ്ട് ദിനം മാത്രം ബാക്കി നിൽക്കെ ബാലചന്ദ്രകുമാർ ദിലീപിനെതിരെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭയം കൊണ്ടായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ താൻ ദിലീപിനെതിരെ തുറന്ന് സംസാരിക്കാതിരുന്നതെന്നാണ് വീഡിയോയിൽ ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്.

dileepn-

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ-' 2021 ഇതുവരെ എന്തുകൊണ്ട് വെയിറ്റ് ചെയ്തു എന്നുള്ളത് സത്യത്തിൽ ഭയം കൊണ്ടാണ്. ഇപ്പോൾ ഭയം മാറി മാറി അവസാനം നമുക്ക് ഒരു ധൈര്യം ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടല്ലോ. ആ അവസ്ഥ വന്നതുകൊണ്ട് ഞാൻ തുറന്നു പറഞ്ഞതാണ്. ഞാൻ 2021 ഏപ്രിൽ മാസം ഒമ്പതാം തീയതി പുള്ളിക്ക് ഒരു മെസ്സേജ് ചെയ്തു. അതൊരു ഭീഷണി മെസ്സേജ് പോലെ പുള്ളിക്ക് തോന്നിയിരുന്നെങ്കിൽ, പുള്ളി എന്തുകൊണ്ട് ഇത്രയും മാസമായിട്ട് എനിക്കെതിരെ ഒരു പരാതി കൊടുത്തില്ല? ഞാൻ അയച്ച മെസ്സേജ് എന്താണെന്ന് മുഖ്യമന്ത്രിക്ക് ഞാൻ കൊടുത്തിട്ടുണ്ട്. മാധ്യമങ്ങൾക്കും കൊടുത്തിട്ടുണ്ട്.ഞാൻ മെസ്സേജ് അയച്ചതിന്റെ അന്ന് രാത്രി 11 മണിക്ക് വണ്ടി എടുത്ത് തിരുവനന്തപുരത്ത് വന്ന ഒരു ദിവസം മൊത്തം ഹോട്ടലിൽ കാത്തിരുന്ന് 25 ഓളം തവണ എന്നെ അദ്ദേഹം WhatsApp കോളുകളും വീഡിയോ കോളുകളും ഓഡിയോ കോളുകളും എസ്എംഎസ്സും WhatsApp മെസ്സേജസും വോയിസ് ക്ലിപ്പും ഇട്ടതിന്റെ എല്ലാ തെളിവും ഞാൻ മുഖ്യമന്ത്രിക്ക് കൊടുത്തിരുന്നു.

ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞു, എന്റെ വീട്ടിലേക്ക് വരിക. വൈകുന്നേരം മെസ്സേജ് ചെയ്തു, ബാലു, ഐ ആം ഹിയർ, നിങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. എനിക്ക് വോയിസ് ക്ലിപ്പ് അയക്കുന്നു. ആ വോയിസ് ക്ലിപ്പ് വേണമെങ്കിൽ ഞാൻ പുറത്തുവിടാം. എന്റെ ഫോൺ ഹാക്ക് ചെയ്യുന്നു, വാട്സ് ആപ്പ് ഹാക്ക് ചെയ്യുന്നു. അതുകൊണ്ട് എനിക്ക് നിങ്ങളുമായിട്ട് സംസാരിക്കാൻ പറ്റുന്നില്ല. ഞാൻ ഇവിടെ തന്നെയുണ്ട്, ബാലു, വന്നോളൂ എന്നൊക്കെ പറഞ്ഞാണ് ആൾ ബന്ധപ്പെട്ടത്. ദിലീപ് എന്തിനാണ് എന്നെ പേടിക്കുന്നത്? എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് സാർ എൻ്റെ വീട്ടിലേക്ക് വരണം എന്നായിരുന്നു ഞാൻ മെസേജ് അയച്ചത്. നിങ്ങൾക്ക് വരാൻ സാധിച്ചില്ലെങ്കിൽ, നിങ്ങളുടെ അനുജൻ വരണം. അനുജന് വരാൻ സാധിച്ചില്ലെങ്കിൽ സഹോദരിയുടെ ഭർത്താവ് വരണം. നിങ്ങൾ മൂന്നിൽ ആരെങ്കിലും ഒരാൾ വരണം എന്നായിരുന്നു ഞാൻ മെസേജ് ഇട്ടത്. അത് എന്തിന് വരണം എന്ന് പറഞ്ഞത് എന്റെ കയ്യിൽ ഇരിക്കുന്ന തെളിവുകൾ അദ്ദേഹത്തിന് കാണിക്കാൻ വേണ്ടിയാണ്. നിങ്ങൾ വന്നില്ലെങ്കിൽ, സാക്ഷിയെ സ്വാധീനിച്ചതിന്റെ തെളിവ് ഓഡിയോ ക്ലിപ്പ് ഞാൻ നാളെ തരാം. നിങ്ങൾ വന്നില്ലെങ്കിൽ, നിങ്ങളുടെ ജാമ്യം റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. എന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ മെസ്സേജ് ചെയ്തത്. മെസ്സേജ് ചെയ്ത ഉടനെ ഏറുകൊണ്ട പട്ടിയെ പോലെ ദിലീപ് ഏട്ടൻ എന്ന് വിളിക്കുകയായിരുന്നു', ബാലചന്ദ്രകുമാർ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+