Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് മഞ്ജു വാര്യരോടുള്ള അടങ്ങാത്ത പക,അയാളെന്ന ക്രിമിനലിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു'

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വെറുതെ വിട്ട കോടതി വിധിയിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. നടനെതിരായ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ് കോടതി വ്യക്തമാക്കിയത്. വിധി കേട്ട് പുറത്ത് വന്നതിന് പിന്നാലെ തന്നെ ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. തൻ്റെ ആദ്യഭാര്യയായ മഞ്ജു വാര്യരെ ഉന്നം വെച്ചായിരുന്നു ആദ്യ പ്രതികരണം.

ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന മഞ്ജുവിൻ്റെ വാക്കുകളോടെയാണ് താൻ പ്രതിയാകുന്നതെന്നായിരുന്നു ദിലീപിൻ്റെ വാക്കുകൾ. പോലീസിലെ ഒരു വിഭാഗം ആ ഗൂഢാലോചനയിൽ പങ്കാളിയായെന്നും ദിലീപ് പറഞ്ഞു. അതേസമയം മഞ്ജുവിനെതിരായ ദിലീപിൻ്റെ ഈ പരാമർശത്തിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് സിൻസി അനിൽ. ചെയ്യാത്ത കുറ്റത്തിന് 8 വർഷം ക്രൂശിക്കപ്പെട്ടെന്ന് പറയുന്ന ഒരാളുടെ വാക്കുകളായിരുന്നു വിധിക്ക് ശേഷം ദിലീപിൽ നിന്ന് കേട്ടതെന്ന് സിൻസി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. വായിക്കാം

dileepmm-

'ഒരാൾ 8 വർഷം ചെയ്യാത്ത കുറ്റത്തിന് ജന വിചാരണ, കോടതി വിചാരണ, മാധ്യമവിചാരണ ഏറ്റു വാങ്ങി കുറ്റവിമുക്തനാക്കപ്പെട്ടു പുറത്തേക്ക് ഇറങ്ങി വരുമ്പോൾ സ്വാഭാവികമായും ഉണ്ടാകേണ്ട പ്രതികരണം എന്തായിരിക്കും????? ഒരു കൂപ്പു കൈ, ഒരു നന്ദി പറച്ചിൽ,സത്യം ജയിച്ചു എന്നൊരു വാക്കിൽ ഒതുക്കി പ്രതികരണം. എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും വിധി എന്താകുമെന്ന ഭയത്തിൽ മനസ് അത്രയും നേർത്തു പോകുന്ന നേരമാണത്.
അതായിരുന്നോ ഇന്നത്തെ ദിലീപിന്റെ കോടതി മുന്നിലെ പ്രതികരണം?????

കാശ് എറിഞ്ഞു കുറ്റവിമുക്തനാക്കപ്പെട്ട എല്ലാ ദാർഷ്ട്യവും അയാളുടെ ശരീരഭാഷയിൽ ഉണ്ടായിരുന്നു. ഇന്ന് ഇതൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ പറയണമെന്ന് തീരുമാനിച്ചു ഉറപ്പിച്ച നിശ്ചയദാർഢ്യവും ഉണ്ടായിരുന്നു അയാളുടെ മുഖത്ത്. അന്നത്തെ ദിവസം ഇതൊരു ഗൂഡലോചനയാണ് എന്ന വാക്ക് മഞ്ജു വാര്യർ ഉപയോഗിച്ചതിനെ ഇന്ന് ആ അവസരത്തിൽ പേരെടുത്തു പറയാൻ കാരണം ഇനിയും തീരാത്ത അയാളുടെ മുൻ ഭാര്യയോടുള്ള പകയുടെ നേർകാഴ്ചയാണ്. അന്ന് മഞ്ജുവിനോട് തന്റെ രഹസ്യങ്ങൾ പറഞ്ഞു എന്നുള്ള തെറ്റിദ്ധാരണ കൊണ്ട് അതിജീവിതയോടുണ്ടായ അതേ...പക.

ദിലീപ് ന്റെ പകയുടെ ഇരകൾ ആയവർ സിനിമയിൽ ഒരുപാട് ഉണ്ട്.. ഒരുപാട് കഥകൾ നമ്മൾ കേട്ടിരിക്കുന്നു. ഒരുപാട് തുറന്നു പറച്ചിലുകൾ കേട്ടിരിക്കുന്നു. ഇനിയുള്ള അയാളുടെ PR work എല്ലാം അവർക്കും അവരോടൊപ്പം നിന്നവർക്കും എതിരെയായിരിക്കും. തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുന്നു എന്ന കീഴ്കോടതിയുടെ വിധിക്ക് അപ്പുറം ഇനിയും നീതി തേടിയുള്ള വഴികൾ ആക്രമിക്കപെട്ടവൾക്ക് മുന്നിൽ ഉണ്ടെന്നുള്ള ബോധം പോലും നഷ്ടപ്പെട്ട് വെട്ടുകിളി കൂട്ടങ്ങളുടെ വാഴ്ത്തു പാട്ടിൽ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു പോയി ഇന്ന്.. ദിലീപ് എന്ന ക്രിമിനലിന്.

അവള്ക്ക് വേണ്ടി പൊരുതാൻ ഇറങ്ങിയ ഒരു മനുഷ്യരും ഈ വിധിയിൽ നിരാശരാകേണ്ടതിയില്ല. 8 വർഷം ഒരു സ്ത്രീ അനുഭവിച്ച അതിരുകളില്ലാത്ത സമാനതകൾ ഇല്ലാത്ത ട്രൗമയുടെ അവസാന വിധി ഇതായിരിക്കില്ല ഒരിക്കലും. ഇന്നത്തെ വിധിന്യായം വായിച്ച നീതി പീഠത്തോട് നന്ദിയുണ്ട്... ഈ കുറ്റകൃത്യത്തിന് അവളെ ശിക്ഷിക്കാതിരുന്നതിന്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+