ഇരട്ടവോട്ടുകൾ: പ്രതിപക്ഷത്തിനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ; വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകൾ കണ്ടെത്താൻ ശ്രമിച്ചതിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ജനാധിപത്യപ്രക്രിയക്കെതിതിരായ കടന്നുകയറ്റമാണ്.വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും കണ്ടെത്താൻ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല വിമർശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന വോട്ടർപട്ടികയാണ് പ്രതിപക്ഷം പിഴവുകൾ കണ്ടെത്തി ശുദ്ധീകരിച്ചത്.ഏതു പൗരനും പ്രാപ്യമായ ലിസ്റ്റാണ് വോട്ടർപട്ടിക.അതിൽ എവിടെയാണ് ചോർത്തലുള്ളത് - ചെന്നിത്തല ചോദിച്ചു.കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കി നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇതിൽ കമ്മീഷൻ വീഴ്ച സംഭവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍മാരുടെ പട്ടികയില്‍ അമ്പരപ്പിക്കുന്ന തോതിലാണ് ഇരട്ടിപ്പ് കടന്നു കൂടിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകിടംമറിക്കുന്ന സമീപനമായിരുന്നു വോട്ടർപട്ടികയിൽ കാണാൻ കഴിഞ്ഞത്.ഒരേ വോട്ടര്‍മാരുടെ ഫോട്ടോയും മേൽവിലാസവും ഉപയോഗിച്ച് നിരവധി വ്യാജവോട്ടര്‍മാരാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് പുറത്തു കൊണ്ടു വരികയാണ് അന്നത്തെ പ്രതിപക്ഷം ചെയ്തത് - ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തിൽ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമായിരുന്നില്ല. തെളിവുകൾ സഹിതം പിഴവ് ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഏത് അന്വേഷണത്തെയും നേരിടാൻ പ്രതിപക്ഷം തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കി. വ്യാജ വോട്ടുകളും വോട്ടിരിട്ടിപ്പുകളും നടന്നതായി അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചതാണ്. കമ്മീഷൻ ഇപ്പോൾ നടത്തുന്നത് മുഖം രക്ഷിക്കാനുള്ള സർക്കസാണ് - ചെന്നിത്തല വിമർശിച്ചു.
കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications