മയക്കുമരുന്ന് മില്ലി ഗ്രാമിന് 5000 രൂപ മുതല്‍... ഉപഭോക്താക്കള്‍ സമൂഹത്തിലെ ഉന്നതര്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: മില്ലി ഗ്രാമിന് 5000 രൂപ മുതല്‍ വിലയുള്ള മയക്കുമരുന്നിന്റെ ഉപഭോക്താക്കള്‍ സമൂഹത്തിലെ ഉന്നതര്‍. നിശാ ക്ലബ്ബ്, അപ്പാര്‍ട്ട്‌മെന്റ്, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നത്.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും മലബാര്‍ കേന്ദ്രീകരിച്ച് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് ഇതിന് കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത്. പ്രൊഫഷനല്‍ കോളജുകളില്‍ ഇവ വിതരണം ചെയ്യുന്നുണ്ട്.

ചന്ദ്രബാബു നായിഡുവും മണിക് സര്‍ക്കാറും തമ്മിലെന്ത്? കോടീശ്വരന്‍മാരായ മുഖ്യന്‍മാര്‍ ആരൊക്കെ?

അഞ്ചുകോടിയുടെ മയക്കുമരുന്നുമായി അഞ്ചുപേര്‍ ഇന്നലെ അരീക്കോട് പിടിയിലായ കേസുമായിബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മീഥെയിന്‍ ഡയോസിന്‍ ആന്‍സിസ്റ്റാമിന്‍ (എംഡിഎ) എന്ന മയക്കുമരുന്നാണ് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഒരുവര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടോട്ടി സ്വദേശിയെ സമാനമായ 18ഗ്രാം മയക്കുമരുമായി പിടികൂടിയിരുന്നു.

 marunnu

അരീക്കോട് അഞ്ച്‌കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ അഞ്ചംഗ സംഘം

ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ 750 ഗ്രാം എം.ഡി.എയുമായി അഞ്ച് അംഗ സംഘം അറസ്റ്റിലാകുന്നത്. തമിഴ്‌നാട് പളനി റോഡില്‍ കൊടൈകനാല്‍ റഫീഖ് രാജ് (33), കോട്ടയം മീനച്ചാല്‍ കീഴ്പറയാര്‍ മാങ്ങാത്ത് പയസ്സ് മാത്യു (50), തമിഴ്‌നാട് തൃച്ചി മഞ്ചല്‍തിടയില്‍ വിക്ടര്‍ ജഗന്‍ രാജ് (26), ദിണ്ഡിഗല്‍ പീരമ്മാള്‍കോവില്‍ വെള്ളച്ചാമി ഗുണശേഖരന്‍ (46), കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് പാലാട് മജീദ് (56) എന്നിവരാണ് അറസ്റ്റിലായത്.

മജീദാണ് പ്രദേശത്തെ പ്രധാന ഏജന്റെന്ന് പോലീസ് പറഞ്ഞു. മജീദിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരും വലയിലാകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മയക്കുമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴിയാണ് രാജ്യത്ത് എത്തുന്നത്. നേരത്തെ വിമാന മാര്‍ഗം എത്തിയിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടുമെന്നു കണ്ടതോടെ ശ്രീലങ്കന്‍ വഴി കടല്‍മാര്‍ഗം തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ എത്തിക്കുകയാണു ചെയ്യുന്നത്. ഇവിടെ നിന്നാണ് അറബ് രാജ്യങ്ങളിലേക്കും മരുന്ന് കൊണ്ട്‌പോകുന്നത്. അരീക്കോട് മൈത്ര പാലത്തിന് സമീപം സംഘം ചേര്‍ന്ന് നില്‍ക്കുന്ന സംഘത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരം വ്യക്തമായത്.

ഫെബ്രുവരി 14ന് വിദ്യാർത്ഥികൾ ക്യാംപസിലെത്തരുത്; യൂണിവേഴ്സിറ്റി അവധി പ്രഖ്യാപിച്ചു, കാരണം ...

ഇവരില്‍ നിന്നും കെഎല്‍ 35 ബി 6535 കാറും പിടിച്ചെടുത്തു. കരിപ്പൂരില്‍ നിന്നും എം.ഡി.എ മയക്കുമരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് ഡിജിപി യുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. സംസ്ഥാനത്ത് തന്നെ ഇത്രയും വലിയ മയക്കുവേട്ട ഇതാദ്യമാണെന്നു പോലീസ് പറഞ്ഞു.

മലബാറിലെ വിവിധ ജില്ലകളിലും ദുബൈയിലും വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ ചിലര്‍ ദുബൈയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. സമൂഹത്തിലെ ഉന്നതരാണ് ഉപഭോക്താക്കളെന്ന് പോലീസ് പറഞ്ഞു. നിശാ ക്ലബ്ബ്, അപ്പാര്‍ട്ട്‌മെന്റ്, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നത്. മില്ലി ഗ്രാമിന് 5000 രൂപ മുതല്‍ വിലയുള്ളവയാണിത്.

അന്താരാഷ്ട്ര വിപണിയില്‍ കോടികളാണ് വിലമതിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും മലബാര്‍ കേന്ദ്രീകരിച്ച് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത്. പ്രൊഫഷനല്‍ കോളജുകളില്‍ ഇവ വിതരണം ചെയ്യുന്നുണ്ട്. മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, അരീക്കോട് എസ്.ഐ സിനോദ്, പ്രത്യേക അന്വേഷണ സംഘാഗങ്ങളായ എഎസ്ഐ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ശശി കുണ്ടറക്കാടന്‍, ഉണ്ണികൃഷ്ണന്‍ മാറത്ത്, സജീവ് പി മുഹമ്മദ് സലീം വീജിത്ത്, മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.

ഇത്തരം മയക്കുമരുന്ന് വിതരണ ശൃഖലകളുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇത സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.


English summary
Drug mafia arrested in malapuram, high class people widely using drugs says police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്