കവര്‍ച്ച കേസ് പ്രതികളെ ലോക്കപ്പില്‍ നിന്ന് ഡിവൈഎസ്പി തുറന്നുവിട്ട സംഭവം ; ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

വടകര : കവര്‍ച്ച കേസ് പ്രതികളെ ലോക്കപ്പില്‍നിന്ന് ഡിവൈഎസ്പി തുറന്നുവിട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്‍ ശനിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്ന് പണം പിടിച്ച് പറിച്ച കേസില്‍ പിടിയിലായവരെയാണ് ഡിവൈഎസ്പി തുറന്നുവിട്ടത് .

നാളീകേര കര്‍ഷക സംഘത്തിന് അഭിമാന നേട്ടം; വിപുലീകരണത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

ജില്ലാ റൂറല്‍ പൊലീസ് മേധാവി എം കെ പുഷ്കരനാണ് റിപ്പോര്‍ട്ട് കൈമാറുക. വ്യാഴാഴ്ച വൈകിട്ട് ഡിവൈഎസ്പി സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി.തട്ടിപ്പിനിരയായ ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്നും സ്റ്റേഷന്‍ ഓഫീസറില്‍നിന്നും പൊലീസുകാരില്‍നിന്നും മൊഴി രേഖപ്പെടുത്തി.

cctv

സംഭവത്തില്‍ ആരോപണ വിധേയനായ കണ്‍ട്രോള്‍ റും ഡിവൈഎസ്പിയുടെയും വിശദീകരണം തേടി. കഴിഞ്ഞ 16നാണ് നാദാപുരത്തെ എടിഎമ്മില്‍നിന്ന് പണമെടുത്ത് ഇറങ്ങിയ തൊഴിലാളിയില്‍നിന്നും ബൈക്കിലെത്തിയ മൂന്നുപേര്‍ പണം കവര്‍ന്നത്.

സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി ഇടപെട്ട് ലോക്കപ്പില്‍നിന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു. ഇതേക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
DYSP; WIll submit report on atm loot case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്