അങ്ങനെയല്ലായിരുന്നുവെങ്കിൽ ഡിഎംആർസിയെ കിട്ടില്ലായിരുന്നു!! മെട്രോ നിർമ്മാണത്തിന് ഡിഎംആർസി എത്തിയത്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രൊയുടെ ആദ്യ ഘട്ടം അഭിമാനകരമായി തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കൊച്ചി മെട്രോ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യും. കൊച്ചി മെട്രോയെ കുറിച്ച് പറയുമ്പോൾ ഡിഎംആർസിയെയും മെട്രോ മാൻ ഇ ശ്രീധരനെയും കുറിച്ച് പറയാതിരിക്കാനും കഴിയില്ല. കൊച്ചി മെട്രോയുടെ നിർമ്മാണത്തിന് ഇ ശ്രീധരനും ഡിഎംആർസിയും എത്തിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിനു മാത്രമാണ്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയാണ് ഡിഎംആർസിയെ കൊച്ചി മെട്രോയുടെ നിർമ്മാണച്ചുമതല ഏൽപ്പിക്കാൻ കാരണം. കൊച്ചി ഡിഎംആർസി ഓഫീസിൽ തന്നെ സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിനെ സ്വീകരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

e sreedharan

കൊച്ചി മെട്രൊ നടപ്പാക്കാന്‍ പി രാജീവ് ആദ്യം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. അത് എന്തിനാണെന്ന് അന്ന് തനിക്ക് തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലാകുന്നതെന്നും രാജീവിനോട് ശ്രീധരൻ പറഞ്ഞു. മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രൊ നടപ്പാക്കാന്‍ ഡിഎംആര്‍സിയെ കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം രാജീവിനോട് പറഞ്ഞു.

കൊച്ചി മെട്രൊ പരമാവധി തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെ മാത്രമെ ഡിഎംആര്‍സി നിര്‍മ്മിക്കുവെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. കെഎംആര്‍എല്ലിന്റെ എന്‍ജീനയര്‍മാരെ ഡിഎംആര്‍സി പരിശീലിപ്പിച്ചിട്ടുണ്ട്. മെട്രൊ തുടര്‍ന്ന് കൊണ്ടുനടക്കേണ്ടത് കെ.എംആര്‍എല്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
e sreedharan talking about cpm protest for kochi metro.
Please Wait while comments are loading...