കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ പുസ്തകോത്സവ നഗരിയില്‍ വന്‍ തിരക്ക്; പുസ്തകോത്സവം ഇന്ന് സമാപിക്കും

  • By Desk
Google Oneindia Malayalam News

ആലുവ: ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പുസ്തകോത്സവ നഗരിയില്‍ പുസ്തക പ്രേമികളുടെ വന്‍ തിരക്ക്. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ മാത്രമല്ല, സാധാരണ വായനക്കാര്‍ വരെ പുസ്തകങ്ങള്‍ നേടിയെത്തുകയാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ വിരല്‍ തുമ്പില്‍ എല്ലാം ലഭ്യമായിട്ടും അച്ചടി പുസ്തകളിലൂടെയുള്ള വായനക്ക് അവസാനമില്ലെന്നതിന് തെളിവാണ് പുസ്തകോത്സവത്തിലെ പൊതുജനപങ്കാളിത്തം.

68ല്‍ അധികം പുസ്തക പ്രസാധകരുടെ 110ല്‍ അധികം സ്റ്റാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 462 ഗ്രന്ഥശാലകള്‍ക്കായി ലൈബ്രറി കൗണ്‍സില്‍ 1.7 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. എ പ്ലസ് ലൈബ്രറിക്കാണ് കൂടുതല്‍ തുക. 50,000 രൂപ. ഏറ്റവും കുറവ് എഫ് ഗ്രേഡ് ലൈബ്രറിക്ക്. 12,000 രൂപ. എ ഗ്രേഡിന് 32,000, ബി 24,000, സി 20,000, ഡി 16,000, ഇ 14,000 എന്നിങ്ങനെയാണ് വിതരണം ചെയ്തിട്ടുള്ളത്. ഗ്രാന്റ് തുകയില്‍ 75 ശതമാനം പുസ്തകം വാങ്ങുന്നതിനായി വിനിയോഗിക്കണം. ബാക്കി പുസ്തക സംരക്ഷണത്തിനും ഗ്രന്ഥശാല നവീകരണത്തിനുമായി ഉപയോഗിക്കാം. ജൂലായ് ഒന്ന് മുതല്‍ ആഗസ്റ്റ് 30 വരെ തീയതികളിലായി ഏഴംഗ ഗ്രേഡിംഗ് കമ്മിറ്റി ലൈബ്രറികള്‍ നേരിട്ട് സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ പരിശോധിക്കും.

book

പുസ്തകോത്സവത്തില്‍ വായനശാലകളില്‍ നിന്നും രക്ഷിതാക്കള്‍ കുട്ടികളുമായി എത്തുന്നുണ്ട്. ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കുട്ടികള്‍ക്കായി പുതുമയാര്‍ന്ന 'കുട്ടി പുസ്തകസഞ്ചി' പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. നൂറു ബാലവേദി കൂട്ടികള്‍ക്ക് 250 രൂപയുടെ സൗജന്യ പുസ്തക കൂപ്പണ്‍ നല്‍കി. 375 രൂപയുടെ സൗജന്യ പുസ്തക കിറ്റ്മായി കുട്ടികള്‍ മടങ്ങുന്നു. ആവേശകരമായ പ്രതികരണമാണ് പുസ്തകമേളക്ക് ലഭിക്കുന്നതെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി പറഞ്ഞു. പുസ്തകോത്സവം ഇന്ന് സമാപിക്കും.

English summary
Ernakulam Local News: Crowd in Book fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X