അഡ്മിൻമാർ ജാഗ്രതൈ! ആട് 2 വിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 3000 ഫേസ്ബുക്ക് പേജുകൾ അടച്ചുപൂട്ടി..

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ആട് 2 വിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ഫേസ്ബുക് പേജുകൾക്ക് കിട്ടിയ പണി

കൊച്ചി: തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആട് 2 വിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. തീയേറ്ററിൽ നിന്നും പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂവായിരത്തോളം അക്കൗണ്ടുകളാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്.

2018ൽ പ്രവാസികളുടെ 'നടുവൊടിയും'! യുഎഇയിലും സൗദിയിലും ജീവിതച്ചെലവ് ഗണ്യമായി വർദ്ധിക്കും...

എംടി വാസുദേവൻ നായർ വിദ്വേഷ പരാമർശം നടത്തിയെന്ന് വിദ്യാർത്ഥിയുടെ ആരോപണം; ഫേസ്ബുക്കിൽ അനുഭവക്കുറിപ്പും

നിർമ്മാതാവും നടനുമായ വിജയ് ബാബുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തീയേറ്ററുകളിൽ നിന്നും പകർത്തിയ ആട് 2 വിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂവായിരം പേജുകൾ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തെന്ന് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

പ്രേക്ഷകഹൃദയം കീഴടക്കിയ ആട് 2 തീയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കെയാണ് സിനിമയിലെ സുപ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. തീയേറ്ററുകളിൽ നിന്നും മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചിരുന്നത്. മിനിറ്റുകളോളം ദൈർഘ്യമുള്ള വീഡിയോകളും ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു.

ആരു കേൾക്കാൻ...

ആരു കേൾക്കാൻ...

വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ദയവ് ചെയ്ത് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഇവർ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ സിനിമാ, ഫാൻസ്, എന്റർടൈൻമെന്റ് വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത നിരവധി ഫേസ്ബുക്ക് പേജുകളിൽവീണ്ടും വീണ്ടും ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ്...

വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂവായിരം പേജുകൾ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതായി നിർമ്മാതാവും നടനുമായ വിജയ് ബാബുവാണ് അറിയിച്ചത്. ഡിലീറ്റ് ചെയ്ത പേജുകൾ തിരികെ ലഭിക്കാനായി തങ്ങളെ വിളിച്ചതു കൊണ്ടോ മാപ്പ് ചോദിച്ചതു കൊണ്ടോ ഒരു കാര്യവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.

ഒന്നും ചെയ്യാനാകില്ല...

ഒന്നും ചെയ്യാനാകില്ല...

ഡിലീറ്റ് ചെയ്യപ്പെട്ട പേജുകൾ തിരികെ ലഭിക്കാൻ തങ്ങളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പേജുകൾ തിരികെ ലഭിക്കാൻ ഫേസ്ബുക്ക് അധികൃതരുടെ കാരുണ്യത്തിന് കാത്തുനിൽക്കുകയേ വഴിയുള്ളുവെന്നും, നിയമവിരുദ്ധമായി ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

English summary
facebook deletd 3000 pages who have broadcasted illegal content of aadu 2.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്