കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് ദേശാഭിമാനി 'മണിക്കൂര്‍' മുന്‍പേ കൊടുത്തെന്ന് വ്യാജപ്രചരണം!!

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വികാരം സൃഷ്ടിക്കാനുള്ള നുണകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ടത്. സംഘപരിവാര്‍ അനുകൂലികളാണ് ആശ്രമത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നായിരുന്നു സന്ദീപാനന്ദഗിരി ആരോപിച്ചത്.

എന്നാല്‍ ആക്രമണം സിപിഎം ഗൂഡാലോചനയാണെന്നായിരുന്നു സംഘപരിവാറിന്‍റെ പ്രതികരണം. പിന്നാലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ദേശാഭിമാനി വാര്‍ത്തയാക്കിയെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയോയില്‍ പ്രചരിക്കുകയാണ്.

 ആക്രമണം

ആക്രമണം

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തിരുവനന്തപുരത്തുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ സംഘം ആശ്രമത്തിന് മുന്നിലുള്ള കാറുകള്‍ക്ക് തീയിട്ട ശേഷം സ്വാമിയുടെ പേരില്‍ റീത്തുവെച്ചാണ് മടങ്ങിയത്. കാറുകള്‍ കത്തിയമരുന്നത് കണ്ട് സ്വാമി പുറത്തുവന്ന് നോക്കിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

 അനുകൂലിച്ചു

അനുകൂലിച്ചു

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സംഘപരിവാര്‍ ചെയ്ത് പരാക്രമമാണ് ആക്രമം എന്നായിരുന്നു സ്വാമിയുടെ ആരോപണം. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബിജെപി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തി. ആക്രമത്തെ കുറിച്ച് ബിജെപി കെ സുരേന്ദ്രന്‍ കുറേ വാദങ്ങളും തന്‍റെ ഫേസ്ബുക്ക് പേജില്‍ നിരത്തിയിരുന്നു.

 കാപട്യക്കാരന്‍

കാപട്യക്കാരന്‍

സന്ദീപാനന്ദൻ സ്വാമിയല്ല വെറും കാപട്യക്കാരന്‍ മാതര്മാണെന്നും അയാൾ തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നു ആക്രമണം എന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സി. സി. ടി. വി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇൻഷൂറൻസ് അടയ്ക്കാത്ത കാർ എന്തുകൊണ്ട് കത്തിയില്ല? ജീവനക്കാരനെ എന്തിന് ഒഴിവാക്കി? എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്നിങ്ങനെയുള്ള ചോദ്യങ്ങളും സുരേന്ദ്രന്‍ ഉയര്‍ത്തി.

 കേരളത്തില്‍

കേരളത്തില്‍

അമിത് ഷാ കേരളത്തിൽ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും. പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

 ദേശാഭിമാനി

ദേശാഭിമാനി

കൈരളി ചാനല്‍ മാത്രമാണ് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയത് എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ദേശാഭിമാനി ആദ്യം വാര്‍ത്ത നല്‍കിയെന്ന വ്യാജ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വ്യാജ പ്രചരണം

വ്യാജ പ്രചരണം

27 ന് പുലര്‍ച്ചെ നടന്ന ആക്രമത്തെ കുറിച്ച് അന്ന് രാത്രിയില്‍ തന്നെ അച്ചടിച്ച ദേശാഭിമാനി പത്രത്തില്‍ എങ്ങനെ വാര്‍ത്ത വന്നു എന്നാണ് പ്രചരിപ്പിക്കുന്നത്.

 വാര്‍ത്ത

വാര്‍ത്ത

വെളുപ്പിന് രണ്ടിനാണ് സംഭവം നടന്നത്. അപ്പോള്‍ രണ്ടരയ്ക്ക് പ്രിന്‍റ് ചെയ്ത പത്രത്തില്‍ എങ്ങനെ വാര്‍ത്ത വന്നു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ 27 ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെടുന്നത്.

 പൊളിച്ചടുക്കി

പൊളിച്ചടുക്കി

28ാം തീയ്യതിയിലെ ദേശാഭിമാനി പത്രത്തിലാണ് വാര്‍ത്ത വന്നത് അതായത് പിറ്റേന്ന്. ഈ വ്യാജപ്രചാരണവും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ട്.

English summary
fake news about sandeepanda and desabimani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X