പുതുച്ചേരിയിൽ വ്യാജ രജിസ്ട്രേഷന് പിന്നിൽ മാഫിയ; കൂടെ നിൽക്കാൻ ഉദ്യോഗസ്ഥരും, ദിവസം 10 രജിസ്ട്രേഷൻ!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തതുകൊണ്ട് വിവാദത്തിലായികൊണ്ടിരിക്കുകയാണ് മലയാളത്തിലെ പല താരങ്ങളും. കേരളത്തിൽ നിന്നും ഈടാക്കുന്ന റോഡ് നികുതിയിൽ നിന്ന് രക്ഷ നേതാനാണ് ആഢംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത്. പുതുച്ചേരിയിലെ ഒരു ആര്‍ടി ഓഫീസില്‍ നിന്ന് മാത്രം 10 കേരളാ വാഹനങ്ങളാണ് ദിവസേന ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത്.

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് യാതൊരു പരിശോധനയും ഉണ്ടാവില്ലെന്ന ഉറപ്പിന്മേലാണ് ആളുകള്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാൽ എളുപ്പത്തിൽ ഇങ്ങനെ വ്യാജ വിലാസവും രജിസ്ട്രേഷനും നടത്താം. വെറും അമ്പതിനായിരം മുടക്കിയാൽ മതി. ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നാണ് വിലാസം സംഘടിപ്പിച്ചു നല്‍കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഡീലർമാർ തന്നെ എല്ലാം റെഡിയാക്കും

ഡീലർമാർ തന്നെ എല്ലാം റെഡിയാക്കും

വാഹനം വാങ്ങിയാല്‍ വ്യാജവിലാസത്തിലുള്ള രജിസ്‌ട്രേഷന്‍ ഡീലര്‍മാര്‍ തന്നെയാണ് ഒരുക്കി നല്‍കുന്നത്.‌

പിന്നിൽ മാഫിയ

പിന്നിൽ മാഫിയ

ഇത്തരത്തിൽ രജിസ്ട്രേഷൻ നൽകുന്നതിനായി ഏജന്റുമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വന്‍ മാഫിയ തന്നെ പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാള താരങ്ങൾ

മലയാള താരങ്ങൾ

സിനിമാ താരങ്ങളായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി, അമല പോള്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

അന്വേഷണം ഉണ്ടാവില്ല

അന്വേഷണം ഉണ്ടാവില്ല

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് യാതൊരു പരിശോധനയും ഉണ്ടാവില്ലെന്ന ഉറപ്പിന്മേലാണ് ആളുകള്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്.

ദിവസം പത്തോളം വാഹനങ്ങൾ

ദിവസം പത്തോളം വാഹനങ്ങൾ

പുതുച്ചേരിയിലെ ഒരു ആര്‍ടി ഓഫീസില്‍ നിന്ന് മാത്രം 10 കേരളാ വാഹനങ്ങളാണ് ദിവസേന ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത്.

തുച്ഛമായ തുക

തുച്ഛമായ തുക

കേരളത്തില്‍ ലക്ഷങ്ങള്‍ നികുതി ഈടാക്കുമ്പോള്‍ തുച്ഛമായ ചിലവില്‍ രജിസ്റ്റര്‍ ചെയ്യാനാണ് വാഹന ഉടമകള്‍ പുതുച്ചേരിയെ ആശ്രയിക്കുന്നത്.

English summary
Fake vehicle registration in Puthucheri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്