ഷൂട്ടിങ്ങിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്.. ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും കണക്കിന് കിട്ടി

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഷൂട്ടിങ്ങിനിടെ കൂട്ടത്തല്ല് | Oneindia Malayalam

  സിനിമാ ചിത്രീകരണത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നായികാ നായകന്‍മാരാകുന്ന ബിടെക് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു സംഭവം. താരങ്ങള്‍ കൂട്ട ഇടി തുടര്‍ന്നതോടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

  ബിടെക് മുടങ്ങി

  ബിടെക് മുടങ്ങി

  ബിടെക് എന്ന സിനിമയുടെ ചീത്രകരണത്തിനിടെയായിരുന്നു സംഭവം. നടന്‍മാരായ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, നടി അപര്‍ണ ബാലമുരളി എന്നിവരായിരുന്നു സീനില്‍ അഭിനയിക്കുന്നത്. ഇതിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് കയ്യാങ്കളി നടത്തിയത്.

  400ഓളം പേര്‍

  400ഓളം പേര്‍

  ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ വെച്ചായിരുന്നു ചിത്രീകരണം. കര്‍ണാടകയില്‍ നിന്നുള്ള 400 ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചിത്രീകരണത്തിന് ഉണ്ടായിരുന്നു. ഇതില്‍ ചിലര്‍ പോലീസ് വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്.

  ലാത്തി വീശി

  ലാത്തി വീശി

  ചിത്രീകരണത്തിനിടെ പോലീസ് വേഷത്തിലുള്ള ആര്‍ട്ടിസ്റ്റുകള്‍ ലാത്തി കൈയ്യില്‍ കിട്ടിയതോടെ യഥാര്‍ത്ഥ പോലീസായി അഭിനയിച്ച് തുടങ്ങി. തുടര്‍ന്ന് ലാത്തിചാര്‍ജ്ജ് സീനില്‍ ഇവര്‍ താരങ്ങളെ കാര്യമായി തന്നെ തല്ലുകയായിരുന്നു.

  ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു

  ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു

  അന്യഭാഷക്കാരായ ആര്‍ട്ടിസ്റ്റുകളായതിനാല്‍ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതായി. ഇതോടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ ശകാരിച്ചു.

  അടിച്ച് തകര്‍ത്തു

  അടിച്ച് തകര്‍ത്തു

  എന്നാല്‍ ശകാരം കേട്ടതോടെ പ്രകോപിതരായ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

  English summary
  fight in asif alis btech movie location

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്